ബെംഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു; 3 മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ മരിച്ചെന്ന് ന്യൂസ് മിനുട്സ് റിപ്പോർട്ട് ചെയ്യുന്നു. ഹരലൂരിലെ സെൻട്രൽ ജയിൽ റോഡിനടുത്തുള്ള കസവനഹള്ളിയിലാണ് സംഭവം.

ഇരുപതോളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ആറ് പേരെ രക്ഷപ്പെടുത്തിയെന്നും അവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിതച്ചെന്നും ഡിസിപി അബ്ദുൾ അഹദ് പറഞ്ഞു.  ബാക്കിയുള്ളവർ കെട്ടിടത്തിനകത്ത് അകപ്പെട്ടിരിക്കുകയാണ്. രക്ഷ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Building colaps

പോലീസും സംസഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി വരികയാണ്.  അഞ്ച് നില കെട്ടിടമാണ് പണിതത് എന്നാൽ മൂന്ന് നില കെട്ടിടം നിർമ്മിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും മേയർ പറഞ്ഞതായി ജി ന്യൂസ് മിനുട്സ് റിപ്പോർട്ട് ചെയ്യുന്നു.

എച്ച്എസ് ആർ ലേ ഔട്ടിൽ താമസിക്കുന്ന മലയാളി കുഞ്ഞി അഹമ്മദും മരുമകൻ റഫീഖുമാണ് കെട്ടിടത്തിന്റെ ഉടമസ്ഥർ. ആറ് വർഷമായി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് ഇത്. കഴിഞ്ഞ വർഷം കെട്ടിട നിർമ്മാണം നിർത്തിവെച്ചിരുന്നു.

നിയമവിരുദ്ധമായി കെട്ടിടനിർമ്മാണം നടത്തിയതിനാൽ നിരവധി അപകടങ്ങളാണ് മുമ്പ് സംഭവിച്ചത്. കഴിഞ്ഞ ആഴ്ച യശ്വന്ത്പുരത്തും ജയനഗറിലും രണ്ട് കെട്ടിടങ്ങൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരുന്നു. 2017 ഒകിടോബറിൽ ഗർഭിണിയടക്കം ഏഴ് പേർ ബെംഗളൂരുവിലെ ഈജിപുരയിൽ അപകടത്തിൽപെട്ട് മരിച്ചിരുന്നു. 2016ൽ ബെംഗളൂരു സൗത്ത് ഈസ്റ്റിലെ ബെല്ലഡൂരും നിർമമാണത്തിലിരിക്കുന്ന കെട്ടിടം അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചിരുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Under construction building collapsed in bengaluru

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X