കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാം: കോടതി

Google Oneindia Malayalam News

ദില്ലി: മുസ്ലീം നിയമങ്ങൾ പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി. ഋതുമതിയാണെങ്കില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പോലും ഭർത്താവിനൊപ്പം താമസിക്കാൻ മുസ്ലിം നിയമപ്രകാരം അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമില്ലാത്തെ മാർച്ച് 11 ന് മുസ്ലീം ദമ്പതികൾ വിവാഹിതരായ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പ്രസ്തുത വിവാഹത്തില്‍ പുരുഷന് 25 വയസ്സും പെൺകുട്ടിക്ക് അവളുടെ കുടുംബത്തിന്റെയും പോലീസിന്റെയും അഭിപ്രായത്തിൽ മാർച്ചിൽ 15 വയസുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ആധാർ കാർഡ് പ്രകാരം വധുവിന് 19 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരുന്നു.

ഇപ്പം വലിയ കൊടുങ്കാറ്റ് അടിക്കുമെന്നായിരുന്നു പ്രതീക്ഷ; ദിലീപിനെല്ലാം തുറന്ന കാര്യം: രാഹുല്‍ ഈശ്വർഇപ്പം വലിയ കൊടുങ്കാറ്റ് അടിക്കുമെന്നായിരുന്നു പ്രതീക്ഷ; ദിലീപിനെല്ലാം തുറന്ന കാര്യം: രാഹുല്‍ ഈശ്വർ

“മുഹമ്മദീയ നിയമം അനുസരിച്ച്, പ്രായപൂർത്തിയായ

"മുഹമ്മദീയ നിയമം അനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും അവൾക്ക് 18 വയസ്സിന് താഴെയുള്ളപ്പോൾ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാണ്," ഓഗസ്റ്റ് 17 ലെ ഉത്തരവിൽ ജസ്റ്റിസ് സിംഗ് പറഞ്ഞു. ഉത്തരവിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇന്നാണ് പുറത്തിറങ്ങിയത്. മേല്‍ സൂചിപ്പിച്ച നിരീക്ഷണം നടത്തുമ്പോൾ, 'സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദൻ നിയമത്തിന്റെ തത്വങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് പരാമർശം നടത്തിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനേയും ബെഞ്ച് ആശ്രയിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതമാണെങ്കില്‍ അവരെ

പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതമാണെങ്കില്‍ അവരെ വേർപിരിക്കാന്‍ ഭരണകൂടത്തിന് പോലും കഴിയില്ലെന്നും ജസ്റ്റിസ് സിംഗ് പറഞ്ഞു. ''അത്തരത്തില്‍ എന്തെങ്കിലും നീക്കം ഉണ്ടാവുന്നത് ഭരണകൂടം സ്വകാര്യ ഇടം കയ്യേറുന്നതിന് തുല്യമാണ്," കോടതി ഉത്തരവിൽ പറഞ്ഞു. തങ്ങളെ ആരും പരസ്പരം വേർപെടുത്താതിരിക്കാൻ പോലീസ് സംരക്ഷണവും നിർദ്ദേശവും ആവശ്യപ്പെട്ട് ദമ്പതികൾ ഏപ്രിലിലാണ് കോടതിയെ സമീപിക്കുന്നത്. എന്നാല്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ മാർച്ച് അഞ്ചിന് ദ്വാരക ജില്ലയിൽ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഐപിസി സെക്ഷൻ 376 (ബലാത്സംഗം), കുട്ടികൾക്കെതി

ഐപിസി സെക്ഷൻ 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം) എന്നിവ ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചേർത്തായിരുന്നു കേസ്. എന്നാല് വീട്ടില് വെച്ച് മാതാപിതാക്കള് തന്നെ നിരന്തരം മര് ദ്ദിക്കാറുണ്ടെന്നും ബലം പ്രയോഗിച്ച് മറ്റൊരാളുമായി വിവാഹം കഴിപ്പിക്കാന് ശ്രമിച്ചെന്നും പെണ്കുട്ടി കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
ഏപ്രിൽ 27 ന് പോലീസ് പെണ്‍കുട്ടിയെ ഭർത്താവില്‍ നിന്ന്

ഏപ്രിൽ 27 ന് പോലീസ് പെണ്‍കുട്ടിയെ ഭർത്താവില്‍ നിന്ന് "മോചിപ്പിച്ച്" ശിശുക്ഷേമ സമിതി (CWC) മുമ്പാകെ ഹാജരാക്കി. സിഡബ്ല്യുസിയുടെ നിർദേശപ്രകാരം ഹരി നഗറിലെ നിർമൽ ഛായാ കോംപ്ലക്സിലായിരുന്നു അവളെ താമസിപ്പിച്ചിരുന്നത്. പെൺകുട്ടി ഗർഭിണിയാണെന്നും സ്വന്തം ഇഷ്ടപ്രകാരാമാണ് യുവാവിനൊപ്പം പോയതെന്നും പെൺകുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

English summary
Under Muslim personal law, girl can live with husband even if she is not of 18: delhi Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X