'ഇന്ത്യ ഒരു രാജ്യം, ഒരു സിവിൽ കോഡിലേക്കാണ് നീങ്ങുന്നത്'; ദേശീയ ഐക്യദിനത്തിൽ പ്രധാനമന്ത്രി മോദി
ഡൽഹി: മതേതര സിവിൽ കോഡ് പിന്തുടരുന്നത് വിവേചനം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ദേശീയ ഐക്യദിനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ ഐക്യദിനവും ദീപാവലിയും ഇന്ന് ആഘോഷിക്കുന്നതിനാൽ ഈ വർഷം അത്ഭുതകരമായ യാദൃശ്ചികത സംഭവിച്ചുവെന്ന് കൊവാഡിയയിൽ ദേശീയ ഐക്യദിന പരേഡിനെ അഭിസംബോധന ചെയ്ത് കൊണ്ട് മോദി പറഞ്ഞു. ഒരു രാജ്യം ഒരു മതേതര സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യത്തിനായുള്ള ശ്രമങ്ങൾക്ക് കീഴിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി രാജ്യം പ്രവർത്തിക്കുകയാണെന്നും അത് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൽ രാജ്യം പുതിയ വേഗത കൈവരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ ഒരു രാജ്യം, ഒരു സിവിൽ കോഡിലേക്കാണ് നീങ്ങുന്നത്, അത് ഒരു മതേതര സിവിൽ കോഡിലേക്കാണ് അദ്ദേഹം പറഞ്ഞു.

മുമ്പ് ഇന്ത്യയിൽ വ്യത്യസ്ത നികുതി സംവിധാനങ്ങൾ ഉണ്ടായിരുന്നു, എന്നാൽ നമ്മൾ ഒരു രാജ്യം, ഒരു നികുതി സംവിധാനം- ജി എസ് ടി സൃഷ്ടിച്ചു. വൺ നാഷൺ വൺ പവർ ഗ്രിഡ് ഉപയോഗിച്ച് രാജ്യത്തിന്റെ ഊർജ മേഖലയെ ശക്തപ്പെടുത്തി. വൺ നാഷൺ വൺ റേഷൻ കാർഡ് വഴി പാവപ്പെട്ടവർക്ക് ലഭ്യമായ സൗകര്യങ്ങൾ നമ്മൾ സമന്വയിപ്പിച്ചു. ആയുഷ്മാന് ഭാരതിന്റെ രൂപത്തിൽ ഒരു രാജ്യം ഒരു ആരോഗ്യ ഇൻഷൂറൻസ് എന്ന സൗകര്യം രാജ്യത്തെ ജനങ്ങൾക്ക് നമ്മൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രാജ്യത്തിന് പ്രധാനമന്ത്രി മോദി ദീപാവലി ആശംസകൾ നേർന്നു. ദേശീയ ഐക്യദിനവും ദീപാവലിയും ഇന്ന് ആഘോഷിക്കുന്നതിനാൽ ഈ വർഷം ഒരു അത്ഭുതകരമായ യാദൃശ്ചികത സംഭവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു
" ഇത്തവണ ദേശീയ ഐക്യദിനം ഒരു അത്ഭുതകരമായ യാദൃശ്ചികത കൊണ്ടുവന്നു. ഒരു വശത്ത് ഇന്ന് നമ്മൾ ഐക്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നു. മറുവശത്ത് ഇത് ദീപാവലി ഉത്സവം കൂടിയാണ്. ദീപാവലി രാജ്യത്തെ മുഴുവൻ വിളക്കുകളിലൂടെ ബന്ധിപ്പിക്കുന്നു. രാജ്യത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു. ഇപ്പോൾ ദീപാവലി ഉത്സവം ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏകതാ ദിവസ് പരേഡിൽ ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, ഒരു യൂണിയൻ ടെറിട്ടറി, പോലീസ്, നാല് കേന്ദ്ര സായുധ പോലീസ് സേനകള്ഡ, നാഷണൽ കേഡറ്റ് കോർപ്സ്, മാർച്ചിംഗ് ബാൻഡ് എന്നിവ പങ്കെടുത്തു.












Click it and Unblock the Notifications