കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസി വില്‍ക്കുന്നു; കൂടെ ഐഡിബിഐയും

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) ഓഹരിയും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞു. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരിയാണ് വില്‍ക്കുക.

Lic

നേരത്തെ പല പൊതുമേഖലയാ സ്ഥാപനങ്ങള്‍ളും വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് എല്‍ഐസിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. കൂടാതെ ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരിയും സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കും. ഓഹരി വിപണിയിലാണ് എല്‍ഐസി വില്‍ക്കുക.

മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു.

എന്നാല്‍ തൊട്ടുപിന്നാലെ വന്ന മോദി സര്‍ക്കാരിന്റെ ഭരണവേളയില്‍ ഇത് 284 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നിര്‍മല അവകാശപ്പെട്ടു. ആദ്യ മോദി സര്‍ക്കാര്‍ ഭരിച്ച 2014-19 കാലയളവില്‍ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി. പണപ്പെരുപ്പ 4.5 ശതമാനമായിരുന്നുവെന്നും നിര്‍മല പറഞ്ഞു. ഭരണപക്ഷ ബെഞ്ചിലെ നിറഞ്ഞ കൈയ്യടികള്‍ക്കിടെയായിരുന്നു നിര്‍മല ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

English summary
Union Budget 2020; Govt Proposes Partial Divestment in LIC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X