കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനവും ജിഎസ്ടിയും വെടിവയ്ക്കുന്നു; സര്‍ക്കാര്‍ നോക്കി രസിക്കുന്നു, യെച്ചൂരിയുടെ പ്രതികരണം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റ് മുദ്രാവാക്യങ്ങള്‍ മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ ദുരിതം മാറ്റാന്‍ പര്യാപ്തമായ യാതൊരു നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇല്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Si

വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഗ്രാമീണ മേഖലയിലെ കൂലി കുറവ്, കര്‍ഷകരുടെ ആത്മഹത്യ, വിലക്കയറ്റം എന്നിവ പരിഹരിക്കുന്നതിന് ബജറ്റില്‍ കാര്യക്ഷമമായ നിര്‍ദേശം ഇല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ഒരു കാര്‍ട്ടൂര്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമി വെടിവച്ച സംഭവം സൂചിപ്പിക്കുന്നതാണ് അദ്ദേഹം പങ്കുവച്ച കാര്‍ട്ടൂണ്‍. ജിഎസ്ടിയും നോട്ട് നിരോധനവും തോളില്‍ കൈയ്യിട്ട് സമ്പദ് വ്യവസ്ഥയെ വെടിവയ്ക്കുന്നതാണ് കാര്‍ട്ടൂര്‍. ഈ വേളയില്‍ മോദിയും അമിത് ഷായുമടങ്ങുന്ന സര്‍ക്കാര്‍ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും കാര്‍ട്ടൂണിലുണ്ട്.

എല്‍ഐസിയുടെയും ഐഡിബിഐ ബാങ്കിന്റെയും സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ദേശിക്കുന്ന ബജറ്റിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അത്രയും ദൈര്‍ഘ്യമുള്ളതാണ് ബജറ്റ് എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു. 160 മിനുറ്റാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. വെറും പറച്ചില്‍ മാത്രമാണ്, ഒന്നും നടക്കുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

English summary
Union Budget 2020; Just slogans, Nothing more- Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X