കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്; കോപ്പി എങ്ങനെ ഡൗൺ ലോഡ് ചെയ്യാം? അറിയാം

Google Oneindia Malayalam News

ദില്ലി; ചരിത്രത്തിലാദ്യമായി പേപ്പര്‍ രഹിത കേന്ദ്ര ബജറ്റ് ആയിരുന്നു ഇത്തവണത്തേത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ടാബിലായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് രേഖകളും വിശദാംശങ്ങളും പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്നതിനായി 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്' എന്ന പേരിൽ നേരത്തേ കേന്ദ്രസർക്കാർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഈ മൊബൈൽ ആപ്പില്‍ പാർലമെന്‍റില്‍ അവതരിപ്പിക്കുന്ന എല്ലാ രേഖകളും പൊതുജനങ്ങൾക്കു സൗജന്യമായി ലഭ്യമാകുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

nirmala sitaraman

ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള വാർഷിക ധനകാര്യ പ്രസ്താവന
( ബജറ്റ്), ഗ്രാന്റുകൾക്കായുള്ള ആവശ്യം (ഡിജി), ധനകാര്യ ബിൽ എന്നിവയുൾപ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകൽ ലഭിക്കാമൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്

1. ആപ്പിള്‍ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറുക

2. 'യൂണിയൻ ബജറ്റ് മൊബൈൽ അപ്ലിക്കേഷന്‍ എന്നു തിരയുക, തുടര്‍ന്ന് ഡൗൺലോഡുചെയ്യുക.‌‌‌

3. കൂടാതെ, എൻ‌ഐ‌സി ഇ-ഗവ് മൊബൈൽ അപ്ലിക്കേഷനുകൾ വഴിയും കേന്ദ്ര ബജറ്റ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയും

4. കേന്ദ്ര ബജറ്റ് വെബ് പോർട്ടലായ indiabudget.gov.in ല്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഡിപ്പാര്‍‌ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്‍റെ മാർഗനിർദേശപ്രകാരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റര്‍ (എൻഐസി) ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂർത്തിയായ ശേഷം ബജറ്റ് രേഖകൾ അപ്ലിക്കേഷനിൽ ലഭ്യമാകും. ഇത് ലഭ്യമാകുവാന്‍ ലോഗിന്‍ ചെയ്യുകയോ രജിസ്ട്രര്‍ ചെയ്യുകയോ വേണ്ട. ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ടു ഭാഷകളിലാണ് ആപ്പ് ലഭ്യമായിട്ടുള്ളത്.
ഡൗണ്‍ലോഡ്, പ്രിന്‍റ്, സേര്‍ച്ച്, സൂം ഇന്‍, സൂം ഔട്ട്, ഉള്ളടക്ക പട്ടിക, ബാഹ്യ ലിങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും ആപ്പിലുണ്ട്.

കേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാംകേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാം

പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!

കേന്ദ്ര ബജറ്റ് :രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് 20000 കോടികേന്ദ്ര ബജറ്റ് :രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് 20000 കോടി

Recommended Video

cmsvideo
Govt to incentivise incorporation of one-person companies

English summary
Union budget 2021; How to download Budget 2021 PDF Online- All You Need To Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X