സമ്പദ് ഘടനയ്ക്ക് തിരിച്ചുവരണം, പ്രതീക്ഷ ബജറ്റില്‍ മാത്രം, നികുതിയിളവുകള്‍ വരാന്‍ സാധ്യത
ദില്ലി: ഇന്ത്യക്ക് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തണം. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അത് മാത്രമാണ് എല്ലാവരുടെയും മനസ്സില്‍ ഉള്ളത്. മൂന്ന് തരം പ്രതിസന്ധികളെയാണ് ഇന്ത്യ കഴിഞ്ഞ മൂന്ന് തവണ നേരിട്ടത്. അിതൊന്ന് കൊവിഡ് മഹാമാരിയായിരുന്നു. രണ്ടാമത്തേത്ത് സമ്പദ് ഘടയുടെ വളര്‍ച്ച മുരടിച്ചതാണ്. മൂന്നാമത്തേത് കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളാണ്. സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും നഷ്ടമായിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുണ്ടായ തെറ്റുകള്‍ ഈ ബജറ്റില്‍ തിരുത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തീര്‍ച്ചയായും വലിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഉറപ്പാണ്.
'ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം'
ശതകോടീശ്വരന്‍മാര്‍ക്കിടക്ക് സെസ് ചുമത്തുന്നത് സര്‍ക്കാരിന് പരിഗണിക്കാവുന്ന കാര്യം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള വിഭാഗക്കാര്‍ക്കിടയില്‍ അഞ്ച് ശതമാനം വരെ നികുതി ചുമത്തുന്ന കാര്യമായിരിക്കും പരിഗണിക്കുക. രാജ്യത്തെ പ്രതിസന്ധി കൂടി പരിഗണിക്കുമ്പോള്‍ ഇത് വേണ്ടി വരും. ഉപഭോഗത്തിന് അനുസരിച്ച് നികുതി ചുമത്തുന്നത് കണ്‍സപ്ഷന്‍ നികുതി. ഉപഭോഗത്തിന് അനുസരിച്ചുള്ള നികുതി എന്ന സമ്പദ്രായം സര്‍ക്കാരിന് ഈ അവസരത്തില്‍ കൊണ്ടുവരാം. ഉപഭോഗം സംബന്ധിച്ച ഡാറ്റ നമ്മുടെ രാജ്യത്ത് കുറവാണെന്നതാണ് ഏക പ്രശ്‌നം. രണ്ടാമത്തെ പ്രശ്‌നം സാധാരണക്കാരുടെ കൈളിലേക്ക് പണമെത്തിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നാണ്.
അടുത്തിടെ വന്ന സര്‍വേയില്‍ ഇവരുടെ തൊഴില്‍ ഒരു മാസത്തില്‍ കിട്ടുന്ന ദിവസങ്ങളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞു. വരുമാനമാണെങ്കില്‍ 70 ശതമാനമാണ് ഇടിഞ്ഞതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വീട്ടുസാധനങ്ങളുടെ വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനാണ് ബജറ്റില്‍ പരിഹാരം കാണേണ്ടത്. ജനങ്ങളുടെ കൈയ്യില്‍, പ്രത്യേകിച്ച് ആവശ്യക്കാരുടെ കൈയ്യില്‍ പണമെത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടി വരും. പണമിടപാടുകള്‍ സാധാരണക്കാര്‍ക്കിടയിലേക്കും പാവപ്പെട്ടവരിലേക്കും ഇപ്പോഴുള്ള പദ്ധതി വഴി ഉറപ്പാക്കണം. അടുത്ത മൂന്ന് സാമ്പത്തിക പാദത്തിലേക്ക് ആദായ നികുതി കുറയ്ക്കുന്നത് അടക്കമുള്ളത് ഗുണം ചെയ്യും. പ്രത്യേകിച്ച് തുച്ഛ-ഇടത്തരം വരുമാനമുള്ളവരുടെ വിഭാഗത്തിന്.
ഇന്ത്യയില്‍ ഉപഭോക്തൃ ആവശ്യകത വളരെ കുറഞ്ഞ് വരികയാണ്. ഇന്ത്യന്‍ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്ന ചെറുകിട വിഭാഗങ്ങളിലാണ് വരുമാനം കുറഞ്ഞ് നില്‍ക്കുന്നത്. ഇവര്‍ ചെലവാക്കാനും മടിക്കുകയാണ്. വീടുകള്‍, ബാങ്കുകള്‍, എന്നിവയെല്ലാം കൃത്യമായി മുന്നേറുകയും, അതില്‍ നിന്ന് വായ്പകള്‍ അടക്കം വരുമ്പോഴും മാത്രമേ സമ്പദ് ഘടന തിരിച്ചുവരൂ. ഇപ്പോഴുള്ളതില്‍ നിന്ന് വളര്‍ച്ച ഇനിയും ആറ് ശതമാനം കുതിക്കേണ്ടതുണ്ട്. തൊഴില്‍ മേഖലയാണ് ഇനി രക്ഷപ്പെടേണ്ടത്. മുകള്‍ തട്ടിലുള്ള പത്ത് ശതമാനത്തിനെ ഒഴിവാക്കിയാവണം സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടത്. കേന്ദ്രം കഴിഞ്ഞ എട്ട് കൊല്ലമായി നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികളെല്ലാം രാഷ്ട്രീയ ചുവയുള്ളതാണ് എന്ന പ്രശ്‌നവും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ദിലീപും സുഹൃത്തും തമ്മില്‍ തെറ്റിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം, വിദേശത്തുള്ളവരുടെ മൊഴിയെടുക്കും?