കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ് 2023: 'ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പാകുന്ന ഒന്ന്'; പ്രശംസിച്ച് പ്രധാനമന്ത്രി

ഈ ബജറ്റ് ദരിദ്രരുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Google Oneindia Malayalam News
budget3131

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പാകുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഈ ബജറ്റ് ദരിദ്രരുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആയിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രശംസ. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മോദി പറഞ്ഞു. വികസിത ഇന്ത്യയെ നിര്‍മിക്കാനുള്ള ശക്തമായ ഒരു ശിലപാകലാണിത്. പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് ..

എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് ..

എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മോദി പറഞ്ഞു. വികസിത ഇന്ത്യയെ നിര്‍മിക്കാനുള്ള ശക്തമായ ഒരു ശില പാകലാണിത്. പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

ഇടത്തരക്കാരുടെ ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിരവധി പദ്ധതികള്‍...

ഇടത്തരക്കാരുടെ ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിരവധി പദ്ധതികള്‍...

പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ആദ്യമായി പ്രത്യേക പാക്കേജ് കൊണ്ടുവന്നു എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ഇടത്തരക്കാരുടെ ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിരവധി പദ്ധതികള്‍ ബജറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. നികുതി കുറയ്ക്കുകയും അതിനനുസരിച്ച് ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

 നിരവധി പദ്ധതികൾ

നിരവധി പദ്ധതികൾ


ഗ്രാമ - നഗര പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നിരവധി പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും . വനിതാ സ്വയംസഹായ സംഘങ്ങള്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വീട്ടമ്മമാരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക സമ്പാദ്യപദ്ധതി ആരംഭിക്കുമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് കാര്‍ഷിക രംഗത്തും കൊണ്ടുവരുമെന്നും അതിനുള്ള പദ്ധതി ബജറ്റിലുണ്ടെന്നും മോദി പറയുന്നു...

 നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ

നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ

നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നൽകുന്നതായിരുന്ന ആദായനികുതിയിലെ ഇളവ്. ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി..

English summary
Union Budget 2023: PM modi appreciated Financial minister Nirmala sitharaman, Here is what Modi Said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X