'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' യാഥാര്‍ത്ഥ്യത്തിലേക്ക്; അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിനായി വാദിച്ചിരുന്നു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്. 1980-കളിലാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ജസ്റ്റിസ് ബി പി ജീവന് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന് 1999 ല്‍ ആണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

2014 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ എന്‍ഡിഎ ഗവണ്മെന്റിന്റെ പ്രധാന വാഗ്ദാനമാണ് ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുക എന്നുള്ളത്. ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും നഗര-ഗ്രാമ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നക് കൊണ്ട് ഉദ്ദേശിക്കുന്നത്.
ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയുവും എല്‍ജെപിയും നേരത്തെ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ നൂറാം ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ രാംനാഥ് കോവിന്ദ് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതി നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഒരു 'ഇംപ്ലിമെന്റേഷന്‍ ഗ്രൂപ്പ്' രൂപീകരിക്കാനും പാനല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒരേസമയം നടക്കുന്ന വോട്ടെടുപ്പുകള്‍ വിഭവങ്ങള്‍ സംരക്ഷിക്കാനും വികസനവും സാമൂഹിക യോജിപ്പും പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് പാനല്‍ പറഞ്ഞു.
നിലവില്‍, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുമാണ് വഹിക്കുന്നത്. കോവിന്ദിന്റെ പാനല്‍ 18 ഭരണഘടനാ ഭേദഗതികള്‍ ആണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അവയില്‍ മിക്കതും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലാത്തതാണ്.
എങ്കിലും ഏക വോട്ടര്‍ പട്ടികയും ഒറ്റ വോട്ടര്‍ ഐഡി കാര്‍ഡും സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ക്ക് കുറഞ്ഞത് പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. 2029 മുതല്‍ ലോക്സഭ, സംസ്ഥാന അസംബ്ലികള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും തൂക്കസഭ പോലുള്ള കേസുകളില്‍ ഏകീകൃത ഭരണത്തിനുള്ള വ്യവസ്ഥയും നിയമ കമ്മീഷന് ശുപാര്‍ശ ചെയ്യുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications