സ്റ്റാലിന് പ്രധാനം ഉദയനിധിയെ മുഖ്യമന്ത്രിയാക്കുന്നത്: തമിഴ്‌നാട്ടില്‍ കുടുംബഭരണം അവസാനിപ്പിക്കും
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനും മുഖ്യമന്ത്രി എംകെ സ്റ്റാലിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മകന്‍ ഉദയനിധി സ്റ്റാലിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഭാരതീയ ജനതാ പാര്‍ട്ടി വമ്പിച്ച വിജയത്തോടെ അധികാരത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം കുടുംബത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കാണ് സ്റ്റാലിന്‍ മുന്‍ഗണന നല്‍കുന്നത്. കുടുംബ ഭരണത്തിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ആദ്യം കരുണാനിധി, ഇപ്പോള്‍ സ്റ്റാലിന്‍ എന്നിവര്‍ക്ക് ശേഷം ഉദയനിധി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്.

2024-ലും 2025-ലും രാജ്യത്തുടനീളം ബിജെപി നേടിയ വിജയങ്ങള്‍ക്ക് പിന്നാലെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തമിഴ്നാട്ടില്‍ അധികാരം പിടിച്ചെടുക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും എന്‍ഡിഎ സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും.
സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായതായും അമിത് ഷാ കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ തന്റെ അധികാരം കുടുംബത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇന്നലെ എത്തിയ അമിത് ഷായ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും 2026-ലെ തിരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംഘടനാ കാര്യങ്ങളും ഭാവി കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി ഭാരവാഹികളുമായും മുതിര്‍ന്ന നേതാക്കളുമായും ഷാ കൂടിക്കാഴ്ച്ച നടത്തി. തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടില്‍ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദര്‍ശനം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വികസന കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രചാരണം. അതേസമയം, ജനങ്ങളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രാദേശിക ഭാഷാ വികാരമാണ് ബിജെപിക്ക് വെല്ലുവിളിയായി നിലനില്‍ക്കുന്നത്.












Click it and Unblock the Notifications