രാജ്യത്ത് ഏറ്റവുമധികം ശൈശവ വിവാഹം ജാർഖണ്ഡിൽ, പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും അധികം ശൈശവ വിവാഹം നടക്കുന്നത് ജാർഖണ്ഡിലാണെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഡെമോഗ്രാഫിക് റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്താക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിൽ 7.3 ശതമാനവും. നഗര പ്രദേശങ്ങളിൽ 3 ശതമാനവും നടക്കുന്നത് ശൈശവ വിവാഹങ്ങൾ എന്നാണ് കണക്ക്. കണക്കനുസരിച്ച് 5.8 ശതമാനം പെൺകുട്ടികളാണ് സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് ഇരയാകുന്നത്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ21 വയസ് തികയും മുമ്പേ പകുതിയലധികം പെൺകുട്ടികളും വിവാഹിതാരാകുന്നു. ജാർഖണ്ഡിൽ 54.6 ശതമാനം പേരും ബംഗാളിൽ 54.9 ശതമാനം സ്തീകളും 21 വയസിന് മുമ്പ് വിവാഹിതരാകുന്നു എന്നാണ് കണക്കുകൾ. 21 വയസ് എത്തും മുമ്പ് വിവാഹിതരാകുന്ന കുട്ടികളുടെ ദേശീയ ശരാശരി 29.5 ശതമാനമാണ്. ദുർമന്ത്രവാദങ്ങളെ തുടർന്നുണ്ടാകുന്ന കണക്കുകളിലും ജാർഖണ്ഡ് ഏറെ മുമ്പിലാണ്.
നാഷണൽ ക്രൈംസ് റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015 മുതലുള്ള കാലയളവിൽ നിരവധി പേരാണ് ദുർമന്ത്രവാദങ്ങൾക്ക് ഇരയായി സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2015 ൽ 32 പേരും 2016ൽ 27 പേരും ദുർമന്ത്രവാദത്തിന്റെ ഇരകളായി. 2017ൽ 19 പരും 2018ൽ 18 പേരും ദുർമന്ത്രവാദങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടു. 2019 15 പേരാണ് സമാനമായ രീതിയിൽ കൊല ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊന്നതും, 14 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും വലിയ വാർത്തകളായിരുന്നു.
കഴിഞ്ഞ മാസം കേരളത്തിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ പോയ സംഘത്തെയും ജാർഖണ്ഡിൽ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു.
ഇടുക്കി സ്വദേശികളായ യുവാക്കളായിരുന്നു ജാർഖണ്ഡിൽ ബന്ധികളാക്കപ്പെട്ടത്. കേരളത്തിൽ പണിയെടുത്ത തൊഴിലാളികൾക്ക് കുടിശിക നൽകാൻ ഉണ്ടെന്നും 2.9 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഗ്രാമവാസികളുടെ ആവശ്യം.
തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 285 കിലോമീറ്ററോളം അകലെയുള്ള ദുംക ജില്ലയിലെ ഒരു ഗ്രാമത്തിലെത്തിലാണ് യുവാക്കൾ ബന്ധികളാക്കപ്പെട്ടത്.
20 തൊഴിലാളികൾ ഉണ്ടെന്നും കേരളത്തിലേക്കു കൊണ്ടുപോകാമെന്നും അറിയിച്ചാണ് ഇടുക്കി സ്വദേശികളെ ഇവർ ഗ്രാമത്തിലെത്തിച്ചത്. ഇവിടെ എത്തിയ യുവാക്കളെ 150 ഓളം പേർ ചേർന്ന് ബന്ധിയാക്കുകയായിരുന്നു. പിടിയിലാകുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സംഭവം അറിഞ്ഞതോടെ കേരള പോലീസ് വിഷയത്തിൽ ഇടസപെടുകയും ജാർഖണ്ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്നാണ് ജാർഖണ്ഡ് പോലീസ് ഇരുവരെയും മോചിപ്പിച്ചത്.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications