കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇടിവ്: മൊത്ത നികുതി വരുമാന വളര്‍ച്ച നിരക്ക് വെളിപ്പെടുത്തി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇക്കാര്യം ധനകാര്യ കമ്മീഷനെയാണ് അറിയിച്ചിട്ടുള്ളത്. ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ കുറഞ്ഞ മൊത്ത നികുതി വരുമാന വളര്‍ച്ച മാത്രമാണ് കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 25.52 ലക്ഷം കോടി രൂപയാണ് മൊത്ത നികുതി വരുമാന വളര്‍ച്ച കണക്കാക്കിയിരുന്നത്.

പൗരത്വ ബിൽ പ്രതിഷേധത്തിനിടയിൽ ഇത് കാണാതെ പോകരുത്; സ്ത്രീ-പുരുഷ സമത്വത്തിൽ ഇന്ത്യ വളരെ പിറകിൽ!പൗരത്വ ബിൽ പ്രതിഷേധത്തിനിടയിൽ ഇത് കാണാതെ പോകരുത്; സ്ത്രീ-പുരുഷ സമത്വത്തിൽ ഇന്ത്യ വളരെ പിറകിൽ!

പ്രൊവിഷണല്‍ അക്കൗണ്ടുകള്‍ പ്രകാരം 23. 61 ലക്ഷം രൂപയാണ് 2018-19 വര്‍ഷത്തെ വളര്‍ച്ച. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2.16 ലക്ഷം കോടിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ 3.70 ലക്ഷം കോടിയുടെ വര്‍ധനവും കണക്കാക്കുന്നുണ്ട്. ധനകാര്യ കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളതില്‍ നിന്ന് 15 ലക്ഷം കുറവായിരിക്കും അടുത്ത അഞ്ച് സാമ്പത്തിക വര്‍ഷത്തെ മൊത്ത നികുതി വരുമാന വളര്‍ച്ച.

tax-1562314248-jpg-

എന്നാല്‍ ശരിയായ കണക്കുകള്‍ ഇടക്കാല ബജറ്റില്‍ കണക്കാക്കിയിട്ടുള്ള തുകയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ധനകാര്യ കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള കണക്കുകളില്‍ നിന്ന് ഉയര്‍ന്ന മൊത്ത നികുതി വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ എന്നാല്‍ ജൂലൈയിലെ ബജറ്റിലെ കണക്കുകളില്‍ ധനകാര്യമന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കാനുള്ള ധനകാര്യമന്ത്രാലയത്തിന്റെ തീരുമാനം കൊണ്ട് മാത്രം സെപ്തംബറിലെ നികുതി വരുമാനത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് മുമ്പായി റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശങ്ങളും നടത്തില്ലെന്നാണ് ധനകാര്യ കമ്മീഷന്‍ വ്യക്തമാക്കിയത്. ധനകാര്യ മന്ത്രാലയത്തിന്റെ ക്യാബിനറ്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

ഭക്ഷണം, കീടനാശിനി, പെട്രോളിയം സബ്സിഡികള്‍ എന്നിവയുടെ വില 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉയരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പെട്രോളിയം സബ്സിഡി 90,000 കോടിയിലധികവും കീടനാശിനി സബ്സിഡി 1.42 ലക്ഷം കോടിയുമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാലയളവില്‍ ഭക്ഷ്യ സബ്സിഡി 90000 കോടിയില്‍ നിന്ന് 2.61 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. വിവിധ ഉറവിടങ്ങളില്‍ നിന്ന് കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ പിരിച്ചെടുത്തിട്ടുള്ള നികുതി കണക്കുകൂട്ടിയതിനേക്കാള്‍ കുറവാണെന്നാണ് സര്‍ക്കാര്‍ ധനകാര്യ കമ്മീഷനെ അറിയിച്ചിട്ടുള്ളത്.

English summary
Unlikely to meet tax revenue target in 5 years, government tells finance panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X