Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് എസ്പിയെ പിന്തുണയ്ക്കും, അഖിലേഷ് മുഖ്യമന്ത്രിയാകും; യുപി തന്ത്രം പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്

ലഖ്‌നൗ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ തന്ത്രങ്ങള്‍ മെനയുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. തൂക്കുമന്ത്രി സഭയ്ക്ക് സാധ്യതയുള്ള ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമെ യു പി കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ സജീവമാണ്. യു പിയില്‍ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും എസ് പി സഖ്യം ഗണ്യമായ സീറ്റ് നേടുമെന്നാണ് പ്രവചനം. ഇതോടെയാണ് സഖ്യ ചര്‍ച്ചകളും സജീവമായത്. യു പിയില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് തന്നെയാണ് മറ്റ് കക്ഷികളുടെ ലക്ഷ്യം.

ഇതിനായി കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ എസ് പിയെ പിന്തുണച്ചേക്കുമെന്ന സൂചനകളെ സാധൂകരിക്കുന്നതാണ് നേതാക്കളുടെ പരാമര്‍ശങ്ങള്‍. നേരത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എസ് പിയെ പിന്തുണച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബി ജെ പി യെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിന് എസ് പിയുമായി സഖ്യം ചേരേണ്ടി വന്നാല്‍ അത്തരം ചര്‍ച്ചകളില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞ് മാറില്ലെന്നാണ് രാജസ്ഥാന്‍ സന്ദര്‍ശന വേളയില്‍ പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

1

ഇത് കുറച്ച് കൂടി ഉറപ്പാക്കുന്നതാണ് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയുടെ പ്രതികരണം. എസ് പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കില്‍ ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കും. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും. എക്സിറ്റ് പോളുകള്‍ക്ക് വ്യത്യാസങ്ങളുണ്ട്, അതിനാല്‍ ഏതാണ് വിശ്വസിക്കേണ്ടത്. ഉത്തരാഖണ്ഡില്‍ ബി ജെ പി ഒരു ജോലിയും ചെയ്തില്ല, പകരം അവര്‍ മുഖ്യമന്ത്രിമാരെ മാറ്റുകയായിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും, റാഷിദ് അല്‍വി കൂട്ടിച്ചേര്‍ത്തു. 2017 ല്‍ എസ് പിയും കോണ്‍ഗ്രസും സഖ്യമായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

2

ഇത്തവണ എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിനും അമ്മാവന്‍ ശിവ്പാല്‍ യാദവിനും എതിരെ ആരെയും സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. യു പിയിലെ ജനങ്ങള്‍ ഇത്തവണ ശരിയായ തീരുമാനം എടുത്തിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നായിരുന്നു പ്രിയങ്ക ഇന്ന് പ്രതികരിച്ചത്. സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ എസ് പിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ. അപ്പോള്‍ മാത്രമേ എന്ത് ചെയ്യണമെന്ന് പറയാന്‍ കഴിയൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

3

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത് ബി ജെ പി തുടര്‍ഭരണം നേടുമെന്നാണ്. 2017 ലെ 300 സീറ്റ് എന്ന സംഖ്യയിലേക്കെത്തിയില്ലെങ്കിലും 211 മുതല്‍ 277 വരെ സീറ്റ് ബി ജെ പി സഖ്യത്തിന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം മാര്‍ച്ച് 10 ന് വോട്ടെണ്ണലോടെ പ്രഖ്യാപിക്കും. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 ന് തുടങ്ങി മാര്‍ച്ച് ഏഴിനാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അവസാനിച്ചത്.

Recommended Video

cmsvideo
    വീണ്ടും MLAമാരെ റിസോര്‍ട്ടില്‍ പൂട്ടാനൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam
    4

    ബി ജെ പി, കോണ്‍ഗ്രസ്, എസ് പി പാര്‍ട്ടികള്‍ക്ക് പുറമെ ബി എസ് പിയും എ ഐ എം ഐ എമ്മും സംസ്ഥാനത്ത് മത്സരത്തിനുണ്ട്. ബി എസ് പിയും എ ഐ എം ഐ എമ്മും പിടിക്കുന്ന സീറ്റുകളും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എസ് പിയും ബി എസ് പിയും അത്ര നല്ല സ്വര ചേര്‍ച്ചയിലല്ല എന്നതും ശ്രദ്ധേയമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+