Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്പിയുടെ കോട്ട കൈയടക്കി വിമതര്‍; അംബേദ്കര്‍നഗറിലെ അഞ്ച് സീറ്റില്‍ മത്സരിക്കുന്നത് എട്ട് വിമതര്‍

ലഖ്‌നൗ: ബി എസ് പിയുടെ ശക്തികേന്ദ്രമായ അംബേദ്കര്‍ നഗറില്‍ ഇത്തവണ മായാവതിയ്ക്ക് ഭീഷണി വിമതര്‍. ജില്ലയിലെ ആകെയുള്ള അഞ്ച് സീറ്റില്‍ നാലിലും എസ് പി മത്സരിപ്പിക്കുന്നത് വിമതരെയാണ്. എന്നാല്‍ വിമതര്‍ക്ക് വ്യക്തിപരമായി ഇവിടെ വോട്ടില്ലെന്നും പാര്‍ട്ടിയ്ക്കാണ് വോട്ടെന്നുമാണ് മായാവതി പറയുന്നത്. അംബേദ്കര്‍ നഗര്‍ ജില്ലയിലെ തണ്ട അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള ദഹിയവാര്‍ ഗ്രാമത്തില്‍ ബി എസ് പി എം എല്‍ എയായിരുന്ന ലാല്‍ജി വര്‍മ ഇത്തവണ എസ് പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. കതേരിയില്‍ നിന്നാണ് ലാല്‍ജി മത്സരിക്കുന്നത്.

അതേസമയം വര്‍മ്മയുടെ എസ് പിയിലേക്കുള്ള കൂറുമാറ്റത്തില്‍ ദഹിയവര്‍ ഗ്രാമത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച് ദളിതര്‍, സന്തുഷ്ടരായിരുന്നില്ല എന്നാണ് അടിത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍. ബി എസ് പിയുടെ വോട്ടിനെ ഇത് ബാധിക്കില്ല. സ്ഥാനാര്‍ത്ഥി ആരായാലും ഞങ്ങള്‍ ബെഹന്‍ജിക്ക് (മായാവതി) വോട്ട് ചെയ്യുന്നു... ഞങ്ങളുടെ പിന്തുണ കൊണ്ടാണ് വര്‍മ്മ ഇന്നത്തെ നിലയില്‍ ആയത്. അദ്ദേഹം വിജയിച്ചേക്കാം, പക്ഷേ ബാലാസാഹെബിന്റെ അനുയായികളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കില്ല, പ്രാദേശിക മെഡിക്കല്‍ പ്രാക്ടീഷണറായ ധ്രുവ്ചന്ദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

1

1995 ല്‍ മായാവതി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഫൈസാബാദില്‍ നിന്ന് വേര്‍പെടുത്തി അംബേദ്കര്‍ നഗര്‍ ജില്ല രൂപീകരിക്കുന്നത്. ഇവിടത്തെ 20% ദളിത് വോട്ടര്‍മാരാണ് ബി എസ് പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നത്. അംബേദ്കര്‍ നഗര്‍ ലോക്സഭാ സീറ്റിനെ ആറ് തവണ മായാവതി പ്രതിനിധീകരിച്ചിട്ടുണ്ട്. ദളിതരെ മാറ്റിനിര്‍ത്തിയാല്‍, ഇവിടെയുള്ള മറ്റ് സമുദായങ്ങള്‍ ഏറെക്കുറെ സന്തുലിതമാണ് - കുര്‍മികളും രാജ്ഭറുകളും പോലെയുള്ള യാദവ ഇതര ഒബിസികള്‍ ഏകദേശം 10%, മുസ്ലിംകള്‍ 15%-, ഉയര്‍ന്ന ജാതി ബ്രാഹ്മണര്‍, താക്കൂറുകള്‍ 10%, യാദവരും മറ്റുള്ളവരും 10% എന്നിങ്ങനെയാണ് കണക്കുകള്‍.

2

അതേസമയം ദളിത് ഇതര വോട്ടുകള്‍ സമാഹരിക്കുന്ന ഏതൊരു പാര്‍ട്ടിക്കും വിജയിക്കാനാകുമെന്ന് കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ കാണിക്കുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം ബി എസ് പി നേടിയിരുന്നു - അക്ബര്‍പൂര്‍, കതേരി, ജലാല്‍പൂര്‍ എന്നിവിടങ്ങളിലായിരുന്നു അത്. ബി ജെ പി രണ്ട് സീറ്റിലും ജയിച്ചു അലാപൂര്‍, തണ്ട എന്നിവയായിരുന്നു അത്. 2007ല്‍ ബി എസ് പി അഞ്ച് സീറ്റിലും വിജയിച്ചപ്പോള്‍ 2012ല്‍ എസ്പിയും എല്ലാ സീറ്റിലും വിജയിച്ചു.

3

ഇത്തവണ, മത്സരരംഗത്തുള്ള വിമതരുടെ എണ്ണമാണ് എക്സ് ഫാക്ടര്‍. അഞ്ച് സീറ്റുകളിലുമായി ആകെ എട്ട് വിമതരാണ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളില്‍ നിന്ന് നാല് മുന്‍ ബി എസ് പി നേതാക്കളെയാണ് എസ് പി മത്സരിപ്പിക്കുന്നത്. ലാല്‍ജി വര്‍മയെക്കൂടാതെ, അക്ബര്‍പൂര്‍ സീറ്റില്‍ നിന്ന് രാം അചല്‍ രാജ്ഭറും അംബേദ്കര്‍ നഗറില്‍ നിന്നുള്ള മുന്‍ ബി എസ് പി എം പി രാകേഷ് പാണ്ഡെ, ജലാല്‍പൂര്‍ സീറ്റില്‍ നിന്നും മുന്‍ ബി എസ് പി എം പി ത്രിഭുവന്‍ ദത്ത് അലപുരില്‍ നിന്നും മത്സരിക്കുന്നു. അംബേദ്കര്‍ നഗറില്‍ നിന്നുള്ള ബി എസ് പിയുടെ സിറ്റിംഗ് എം പിയാണ് രാകേഷ് പാണ്ഡെയുടെ മകന്‍. അതേസമയം ബി എസ് പിയും ഇവിടെ ഒരു വിമതനെ മത്സരിപ്പിക്കുന്നുണ്ട്.

4

തണ്ടയില്‍ നിന്ന് മത്സരിക്കുന്ന ബി എസ് പി സ്ഥാനാര്‍ത്ഥി ഷബാന ഖാത്തൂണ്‍ എസ് പി വിട്ട് വന്നതാണ്. എസ് പി വിമതനായ സുഭാഷ് റായിയെ ജലാല്‍പൂരില്‍ നിന്ന് ബി ജെ പിയും മത്സരിപ്പിക്കുന്നു. അതേസമയം വിമതരോട് വിട്ടുവീഴ്ചയില്ലെന്നാണ് ബി എസ് പി പറയുന്നത്. അംബേദ്കര്‍ നഗറില്‍ നടത്തിയ പ്രസംഗത്തില്‍ ബി എസ് പി വിമതരെ മായാവതി വിമര്‍ശിച്ചു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവരെ പുറത്താക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നെന്ന് മായാവതി പറഞ്ഞു.

5

എസ്പിയെ സംബന്ധിച്ചിടത്തോളം, മായാവതിയുടെ പിടിയിലാണെങ്കിലും വോട്ടുകള്‍ പിന്‍വലിക്കുന്നതിലാണ് അതിന്റെ സാധ്യത. എസ്പി തലവന്‍ അഖിലേഷ് യാദവ് തന്റെ പ്രസംഗങ്ങളില്‍ 'ഡോ അംബേദ്കറെയും സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ ഡോ രാം മനോഹര്‍ ലോഹ്യയെയും പിന്തുണയ്ക്കുന്നവരോട്' ഒരുമിച്ച് വന്ന് 'സാമൂഹിക മാറ്റത്തിന്' വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+