Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്ക് കിം ജോങ് ഉന്‍ വേണോ അതോ നല്ല മുഖ്യമന്ത്രി വേണോ? യുപിയിലെ വോട്ടര്‍മാരോട് രാകേഷ് ടികായത്

ലഖിംപൂര്‍: ബി ജെ പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്. ഉത്തര്‍പ്രദേശില്‍ രണ്ടാം കിം ജോങ് ഉന്‍ വേണോയെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയന്‍ ഏകാധിപതിയായ ഭരണാധികാരിയാണ് കിം ജോങ് ഉന്‍. ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വേണോ അതോ രണ്ടാം കിം ജോങിനെ പോലുള്ളവര്‍ ഭരിക്കുന്ന പോലെയുള്ള ഒരു സാഹചര്യം വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം. ഞങ്ങള്‍ക്ക് ഒരു സംസ്ഥാനത്തും സ്വേച്ഛാധിപത്യ സര്‍ക്കാര്‍ ആവശ്യമില്ല. ഞങ്ങള്‍ക്ക് അപ്പീല്‍ നല്‍കണം. ആളുകള്‍ അവരുടെ വോട്ടുകള്‍ വിവേകത്തോടെ വിനിയോഗിക്കണം, ടികായത് പറഞ്ഞു.

തന്റെ ജന്മനാടായ മുസാഫര്‍നഗറില്‍ ബി ജെ പി ധ്രുവീകരണ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഹിന്ദു-മുസ്ലിം മാര്‍ച്ചുകള്‍ക്കുള്ള സ്റ്റേഡിയമല്ലെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഹിന്ദു, മുസ്ലീം, ജിന്ന, മതം എന്നിവയെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് വോട്ട് നഷ്ടപ്പെടും. മുസാഫര്‍നഗര്‍ ഹിന്ദു-മുസ്ലിം മത്സരങ്ങള്‍ക്കുള്ള സ്റ്റേഡിയമല്ല,' ടികായത് ട്വീറ്റ് ചെയ്തു. വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാര്‍ കര്‍ഷകര്‍ക്ക് എതിരല്ലാത്തവരെ അനുകൂലിക്കുമെന്ന് ഞാന്‍ കരുതുന്നു.

1

ഹിന്ദു-മുസ്ലിം വോട്ടര്‍മാരെ ധ്രുവീകരിക്കാത്തവരെ അവര്‍ പിന്തുണയ്ക്കും. പാകിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രമല്ല, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടി സംസാരിക്കുന്നവരെ ആളുകള്‍ അനുകൂലിക്കും,' രാകേഷ് ടികായത് പിടിഐയോട് പറഞ്ഞു. അതേസമയം എസ് പി- ആര്‍ എല്‍ ഡി സഖ്യത്തെ രാകേഷ് ടികായത് ഇതുവരെ പരസ്യമായി പിന്തുണച്ചിട്ടില്ല. കര്‍ഷകര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാമെന്നാണ് ടികായത് പറഞ്ഞിട്ടുള്ളത്. അതേസമയം ബി ജെ പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ടികായത് നിരന്തരം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഹിന്ദു- മുസ്ലീം വാചാടോപത്തിലൂടെ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഹിന്ദു-മുസ്ലിം, ജിന്ന എന്നിവ രാഷ്ട്രീയ വ്യവഹാരത്തിലെ സ്ഥിരം വിഷയങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2

കര്‍ഷകര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും മറ്റൊരു പ്രേരണയും അവര്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വോട്ടിങ് മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോള്‍, കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, എങ്ങനെ വോട്ടുചെയ്യണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയത്.

3

ഒരു വര്‍ഷത്തോളം രാജ്യതലസ്ഥാനത്ത് നടന്ന കര്‍ഷ പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ രാകേഷ് ടികായത് ഉണ്ടായിരുന്നു. നവംബറില്‍ നിയമം പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നും ഫെബ്രുവരി 14നുമായി ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. മൂന്നാം ഘട്ടം ഫെബ്രുവരി 20ന് നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

4

2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ ജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+