യുപിയിലെ ഇവിഎം കടത്തല്‍; എഡിഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം) കടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാരാണസി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ (എ ഡി എം) നടപടിയെടുക്കണമെന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവിട്ടു. നേരത്തെ വോട്ടെണ്ണലിന് മുന്നോടിയായി ഇ വി എം കടത്തിയതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് നിയമലംഘനം ആരോപിച്ച് വാരണാസി എ ഡി എമ്മിനെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. വാരാണസി എ ഡി എം എന്‍ കെ സിംഗിനെതിരെ നടപടിയെടുക്കാനാണ് ഉത്തരവ്. ചൊവ്വാഴ്ചയാണ് വാരണാസി ജില്ലാ മജിസ്ട്രേറ്റ് (ഡി എം) പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വിവരവും നല്‍കാതെ ഇ വി എമ്മുകള്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഇത് പരിശോധിക്കണമെന്ന് തെരഞ്ഞെടുുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഇ വി എമ്മുകള്‍ ഈ രീതിയില്‍ കൊണ്ടുപോകുകയാണെങ്കില്‍ നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇത് മോഷണമാണെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. നമ്മുടെ വോട്ടുകള്‍ സംരക്ഷിക്കണം. ഇതിനെതിരെ നമുക്ക് കോടതിയില്‍ പോകാം പക്ഷേ അതിനുമുമ്പ് ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ട്രക്കുകളില്‍ ഇ വി എമ്മുകള്‍ കൊണ്ടുപോകുന്നതായി കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നതിന് പിന്നാലെയാണ് യാദവിന്റെ ഗുരുതരമായ ആരോപണങ്ങള്‍.

എന്നാല്‍, ഈ ഇ വി എമ്മുകള്‍ വോട്ടെണ്ണല്‍ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നെന്ന് അഖിലേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഏതോ രാഷ്ട്രീയ പാര്‍ട്ടിയിലെ ആളുകള്‍ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പില്‍ ഈ ഇ വി എമ്മുകള്‍ വോട്ടിംഗിന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് കിംവദന്തി പ്രചരിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അതേസമയം സ്ഥലത്തെ പ്രോട്ടോക്കോളില്‍ വീഴ്ചയുണ്ടായി സമ്മതിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ദീപക് അഗര്‍വാള്‍ പറഞ്ഞിരുന്നു.

എന്നാല്‍ പരിശീലന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയായിരുന്നു ഇവയെന്നും വോട്ടിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എടുത്തുകളയുന്നത് അസാധ്യമാണെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നു. ഒരു മാസത്തെ തിരഞ്ഞെടുപ്പിന് ശേഷം, വ്യാഴാഴ്ച വോട്ടെണ്ണാനിരിക്കെ ഉത്തര്‍പ്രദേശിലും മറ്റ് നാല് സംസ്ഥാനങ്ങളിലും നാളെ ഫലം പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് വന്‍ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സമാജ് വാദി പാര്‍ട്ടി യു പിയില്‍ രണ്ടാമതെത്തും എന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. വാരണാസിയില്‍ ഇ വി എമ്മുകള്‍ പിടിക്കപ്പെട്ടെന്ന വാര്‍ത്ത യു പിയിലെ എല്ലാ മണ്ഡലങ്ങളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാന്‍ എസ് പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണമെന്നും യുവജനങ്ങളുടെ ജനാധിപത്യവും ഭാവിയും സംരക്ഷിക്കാന്‍ വോട്ടെണ്ണലില്‍ പടയാളികളാകണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി ജെ പിയ്ക്ക് അനുകൂലമാണ്. 211 മുതല്‍ 277 വരെ സീറ്റുകള്‍ യു പിയില്‍ ബി ജെ പി നേടുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 202 സീറ്റാണ് വേണ്ടത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ ബി ജെ പിയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു അഖിലേഷിന്റെ ആരോപണം. ആരാണ് എക്സിറ്റ് പോളുകള്‍ക്ക് പണം നല്‍കുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചിരുന്നു.












Click it and Unblock the Notifications