കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഉദ്ഘാടനങ്ങളുമായി സജീവമായി പ്രധാനമന്ത്രി: 28 ന് കാണ്‍പൂർ മെട്രോ ഉദ്ഘാടനം

Google Oneindia Malayalam News

ലഖ്നൌ; അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഉത്തർപ്രദേശില്‍ ഉദ്ഘാടനങ്ങളുമായി സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 28 ന് കാൺപൂർ സന്ദർശിക്കുന്ന പ്രധാനമന്ത്രി കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ ബിനാ-പങ്കി മൾട്ടിപ്രൊഡക്ട് പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.

നഗര സഞ്ചാരം മെച്ചപ്പെടുത്തുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വാർത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത്.. കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം ഈ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണ്. ഐഐടി കാൺപൂർ മുതൽ മോട്ടി ജീൽ വരെയുള്ള 9 കിലോമീറ്റർ നീളമുള്ള ഈ ഭാഗമാണ് പൂർത്തിയാക്കിയത്. പ്രധാനമന്ത്രി കാൺപൂർ മെട്രോ റെയിൽ പദ്ധതി പരിശോധിക്കുകയും ഐഐടി മെട്രോ സ്റ്റേഷനിൽ നിന്ന് ഗീതാ നഗറിലേക്ക് മെട്രോയിൽ യാത്ര നടത്തുകയും ചെയ്യും. കാൺപൂരിലെ മെട്രോ റെയിൽ പദ്ധതിയുടെ മുഴുവൻ നീളം 32 കിലോമീറ്ററാണ്. 11,000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്.

 narendra-modi7

ബിനാ-പങ്കി മൾട്ടിപ്രൊഡക്ട് പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 356 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് പ്രതിവർഷം 3.45 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതൽ കാൺപൂരിലെ പങ്കി വരെ നീളുന്ന പദ്ധതി 1500 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ബിന റിഫൈനറിയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഇത് മേഖലയെ സഹായിക്കും.

അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്: നടി കേസില്‍ 'ദിലീപിന്റെ' വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ടിവിഅനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്: നടി കേസില്‍ 'ദിലീപിന്റെ' വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ടിവി

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന സമ്മേളനത്തിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ദേശീയ ബ്ലോക്ക്‌ചെയിൻ പ്രോജക്‌റ്റിന് കീഴിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച ഇൻ-ഹൗസ് ബ്ലോക്ക്‌ചെയിൻ-ഡ്രൈവൺ ടെക്‌നോളജി വഴി ബിരുദദാന ചടങ്ങിൽ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ബിരുദങ്ങൾ നൽകും. ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത ഡിജിറ്റൽ ബിരുദങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ഡിജിറ്റൽ ബിരുദങ്ങൾ ആഗോളതലത്തിൽ പരിശോധിച്ചുറപ്പിക്കാൻ കഴിയും, അവ വ്യാജമായി നിർമ്മിക്കാൻ കഴിയാത്തവയുമാണെന്നും പി എം ഒ ഓഫീസ് വ്യക്തമാക്കുന്നു

English summary
up assembly election 2022: PM narendra modi actively inaugurates Kanpur Metro in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X