മിഷന്‍ 2022: യുപിയെ ഇളക്കി മറിക്കാന്‍ 12000 കിലോമീറ്റര്‍ പദയാത്രയുമായി പ്രിയങ്ക ഗാന്ധി
ലഖ്നൗ: 2022 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. അധികാരത്തില്‍ തുടരാന്‍ ബിജെപിയും തിരിച്ച് വരാന്‍ സമാജ് വാദി പാര്‍ട്ടിയും ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്. 2017 ൽ പാർട്ടി സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഏഴ് സീറ്റുകളിൽ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്.
എന്നാല്‍ ഇത്തവണ എസ്പി, ബിഎസ്പി തുടങ്ങിയ പ്രമുഖ കക്ഷികളില്‍ ആരുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വലിയൊരു പദയാത്രക്കും സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. 12,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലെ ഭൂരിപക്ഷം ഗ്രാമ-പ്രദേശ നഗരങ്ങളിലൂടെ കടന്ന് പോവും.

"കോൺഗ്രസ് പ്രതിജ്ഞാ യാത്ര: ഹം വചൻ നിഭയേംഗെ" എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പാർട്ടി ഉപദേശക-തന്ത്ര സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യാത്ര സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സമിതി പ്രസ്താവനയിലൂടെ അറിയിച്ചു. "യാത്ര 12,000 കിലോമീറ്റർ പിന്നിടും, സംസ്ഥാനത്തെ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടേയം യാത്ര കടന്നുപോകും. യാത്രയുടെ കൂടുതല്‍ വിശദാംശങ്ങൾ ഉടന്‍ തന്നെ അറിയിക്കും," - പ്രസ്താവനയില്‍ പറയുന്നു.
പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

പരമാവധി ജനങ്ങളെ നേരില്‍ കണ്ട് സംസ്ഥാന സര്‍ക്കാറിനും ബിജെപിക്കും എതിരായ പ്രചരണം ശക്തമാനും യാത്രയിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നു. യാത്ര നയിക്കാന്‍ പ്രിയങ്ക ഗാന്ധി തയ്യാറാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കല്‍ വിവിധ സമയങ്ങളില്‍ യാത്രയുടെ ഭാഗമാവും. യാത്രയുടെ റൂട്ട്, സ്വീകരണ കേന്ദ്രങ്ങള്‍, ഉയര്‍ത്തേണ്ട പ്രധാന വിഷയങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലും രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാവും.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

നിയമസഭയിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ആരാധാന മിശ്ര മോണ, സംസ്ഥാന ഘടകം പ്രസിഡന്റ് അജയ് കുമാർ ലല്ലു, മുതിർന്ന പാർട്ടി നേതാവ് പ്രമോദ് തിവാരി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പദയാത്ര സംബന്ധിച്ച പ്രാഥമിക തീരുമാനം ഉണ്ടായത്. രാഷ്ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രിയങ്ക ഗാന്ധി പാർട്ടിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ വ്യാഴാഴ്ച ലഖ്നൗവില്‍ എത്തുകയും ചെയ്തിരുന്നു.

ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ലക്‌നൗവിൽ നിന്ന് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കോൺഗ്രസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രിയങ്ക തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഒക്ടോബർ 2 ന് ലക്‌നൗവിൽ ഒരു വലിയ റാലി നടത്താനും പാർട്ടി ആലോചിക്കുന്നുണ്ട്. പ്രിയങ്കയും മറ്റ് മുതിർന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും.

അതേസമയം, ചെറുകക്ഷികളുമായുള്ള സഖ്യ ചര്‍ച്ചകളും കോണ്‍ഗ്രസ് ആംരഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വലിയ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്ന് പിസിസി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറിച്ച്, ചെറിയ കക്ഷികളുമായുള്ള സഖ്യമാണ് കോണ്‍ഗ്രസ് തേടുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി സ്ഥാനാർത്ഥികളും രണ്ടാം സ്ഥാനത്ത് എത്തിയവരും ഇത്തവണ വീണ്ടും മത്സരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിനോടൊപ്പം ഞങ്ങളുമുണ്ട്; സഖ്യത്തിന് തയ്യാറായി ജിഎഫ്പി.












Click it and Unblock the Notifications