ബ്രാഹ്മണ വോട്ട് ഉറപ്പാക്കാൻ കോൺഗ്രസ്; പ്രിയങ്കയുടെ പ്രത്യേക നിർദ്ദേശം..കളത്തിലിറങ്ങി ആരാധന
ലഖ്നൗ; യുപി നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഏഴ് മാസമാണ് അവശേഷിക്കുന്നത്. സംസ്ഥാന ഭരണം നിലനിർത്താനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണ ബിജെപിയെ താഴെയിറക്കി ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ പ്രതിപക്ഷ പാർട്ടികളും സജീവമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ വോട്ടുറപ്പാക്കാനുള്ള ലക്ഷ്യങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂർ സമുദായക്കാരനായതിനാൽ ബ്രാഹ്മണ വിഭാഗത്തിന് കടുത്ത എതിർപ്പുകൾ ഉണ്ട്. ഇത് മുതലെടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ.
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം നിർണായകമാണ്. ഓരോ വിഭാഗത്തേയും കൂടെ നിർത്താൻ സാധിച്ചാൽ മാത്രമേ ഭരണം കൈപ്പിടിയിലൊതുക്കാൻ കഴിയൂ.ഈ ഫോർമുല പ്രയോഗിച്ചാണ് സംസ്ഥാന ഭരണം ബിജെപി പിടിച്ചത്. യുപിയിൽ 12 ഓളം ലോക്സഭ സീറ്റിലും 50 ൽ അധികം നിയമസഭ സീറ്റിലും നിർണായക ഘടകമാണ് സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന ബ്രാഹ്മണ വിഭാഗം.

2017 ലെ ബിജെപിയുടെ കൂറ്റൻ വിജയത്തിലേക്ക് നയിച്ച ബ്രാഹ്മണ സമുദായത്തിൽ സ്വാധീനം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പാർട്ടികൾ നടത്തുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം ബ്രാഹ്മണര്‍ക്കിടയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി തിരിച്ചടി നേരിട്ടതിന് കാരണമായി വിലയിരുത്തപ്പട്ടത് ബ്രാഹ്മണ വിഭാഗം പാർട്ടിയിൽ നിന്നും അകന്നുവെന്നതിനാലാണെന്നാണ്.

2017 ലെ ബിജെപിയുടെ കൂറ്റൻ വിജയത്തിലേക്ക് നയിച്ച ബ്രാഹ്മണ സമുദായത്തിൽ സ്വാധീനം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പാർട്ടികൾ നടത്തുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം ബ്രാഹ്മണര്‍ക്കിടയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി തിരിച്ചടി നേരിട്ടതിന് കാരണമായി വിലയിരുത്തപ്പട്ടത് ബ്രാഹ്മണ വിഭാഗം പാർട്ടിയിൽ നിന്നും അകന്നുവെന്നതിനാലാണെന്നാണ്.

അതേസമയം സമാജ്വാദി പാർട്ടിയും ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. മാത്രമല്ല മുൻ മന്ത്രിമാരും പാർട്ടി നേതാക്കളുമായ അഭിഷേക് മിശ്ര, മനോജ് പാണ്ഡ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികളും പാർട്ടി നടത്തും.

അതേസമയം കോൺഗ്രസിന് വേണ്ടി ആരാധന മോണ മിശ്ര കളത്തിലിറങ്ങും. കോൺഗ്രസിലെ ബ്രാഹ്മണ മുഖമായിരുന്ന ജിതിൻ പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് വരെ വിലയിരുത്തപ്പെട്ട നേതാവായിരുന്നു രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ കൂടിയായിരുന്ന ജിതിൻ പ്രസാദ.

എന്നാൽ ജിതിന്റെ അഭാവത്തിൽ ബ്രാഹ്നണ വിഭാഗത്തെ അടുപ്പിക്കാനുള്ള നിയോഗം ആരാധനയ്ക്കാണ് പ്രിയങ്ക ഗാന്ധി നൽകിയിരിക്കുന്നത്. അതിനിടെ സമുദായത്തിൽ നിന്നുള്ള നിരവധി നേതാക്കളേയും ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബ്രാഹ്മണ സമുദായത്തിന്റെ അതൃപ്തികൾ ഇല്ലാതാക്കാൻ ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ ബിജെപി നേതൃത്വം. തിരഞ്ഞെടുപ്പിനോടടുത്ത് ജിതിൻ പ്രസാദയ്ക്ക് പ്രധാന ചുമതലകൾ നൽകിയേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്. സമുദായത്തിലെ ചില പ്രധാന നേതാക്കളെ ബിജെപി ഇത്തവണവണ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications