Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നിര്‍ണായകമായ 58 സീറ്റുകള്‍, 628 സ്ഥാനാര്‍ത്ഥികള്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ നിര്‍ണായകമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ഇന്ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്.

Recommended Video

cmsvideo
    UP യിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നിര്‍ണായകമായ 58 സീറ്റുകള്‍

    വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്, ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

    UP


    കൊവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പ്. കൊവിഡിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി, ഗംഗയിലൂടെ ഒഴുകുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും മണല്‍ത്തീരങ്ങളില്‍ കുഴിച്ചിട്ടതും രാജ്യത്തെ ഞെട്ടിച്ചിരുന്നു.

    ബിജെപിയുടെ വലിയ വെല്ലുവിളി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മഴവില്ല് സഖ്യമാണ്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അനുയായികളുള്ള ചെറിയ പാര്‍ട്ടികളുമായി മുസ്ലീം - യാദവ് പിന്തുണാ അടിത്തറ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷി രാഷ്ട്രീയ ലോക്ദളിന്റെ ജയന്ത് ചൗധരിയാണ്, അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് 30-ലധികം സീറ്റുകളില്‍ സ്വാധീനമുണ്ട്.

    അതേസമയം, കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നാല് വര്‍ഷം മുമ്പ് സഹോദരന്‍ രാഹുല്‍ ഗാന്ധി യുപിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ദളിതര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും 20 സീറ്റുകളിലുടനീളമുള്ള ഫലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ മേഖലയിലെ 58 സീറ്റുകളില്‍ 91 ശതമാനവും ബിജെപി നേടിയെങ്കിലും, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ഷകരുടെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ബിജെപിക്കെതിരെ നിലകൊള്ളണമെന്ന കര്‍ഷക നേതാവ് രാകേഷ് ടികായിത്തിന്റെ ആഹ്വാനം പുറത്തുവന്നതിന് പിന്നാലെ, കര്‍ഷക യൂണിയനുകളുടെ സംഘടനയായ സംയുക്ത് കിസാന്‍ മോര്‍ച്ചയിലും അത് പ്രതിധ്വനിച്ചിട്ടുണ്ട്.

    കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായി ബന്ധപ്പെട്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഭവമാണ് ഉത്തര്‍ പ്രദേശിലെ കര്‍ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. മന്ത്രിയെ പിന്തുണക്കാനുള്ള സര്‍ക്കാര്‍ നീക്കവും മകനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതും കര്‍ഷകരെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+