ഉത്തർപ്രദേശ് എങ്ങനെ ചിന്തിക്കും: പണി കിട്ടാത്ത യുവാക്കള്‍ ബിജെപിക്ക് 'പണി' കൊടുക്കുമോ
ദില്ലി: നിർണ്ണായകമായ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന് ഇന്നലയോടെ തുടക്കം കുറിച്ച് കഴിഞ്ഞു. രാജ്യം ഏറെ ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലെ 58 മണ്ഡലങ്ങളിലെ ആദ്യ ഘട്ട വോട്ടെടുപ്പോടെയാണ് പോരാട്ടം ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിധി എന്ത് തന്നെയായാലും അത് ബി ജെ പിയെ സംബന്ധിച്ച് കേന്ദ്രത്തിലടക്കം ഏറെ നിർണ്ണായകമാണ്. യുപി കൈവിടുന്ന ഒരു സാഹചര്യമുണ്ടായാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം അത് ബി ജെ പിയുടെ പ്രതീക്ഷകളെ തകിടം മറിക്കും.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യുപി. ജനസംഖ്യയുടെ കണക്ക് എടുക്കുകയാണെങ്കില്‍ പട്ടികയില്‍ യുപി ബ്രസീലിനേക്കാള്‍ മുന്നില്‍ വരും. ഹിന്ദിയുടെ ഹൃദയഭൂമിയായ യുപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമി കൂടിയാണ്. മോദി ഉൾപ്പെടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരിൽ ഭൂരിഭാഗവും യുപിയിലെ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും ബ്ലൂംബർഗിലെ മിഹിർ ശർമ്മ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

543 അംഗങ്ങളുള്ള ഇന്ത്യന്‍ പാർലമെന്റിലേക്ക് യു പിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ 80 പേരാണ്. മഹാരാഷ്ട്ര ഒഴിച്ച് നിർത്തിയാല്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഇരട്ടിയോളം അംഗങ്ങള്‍ യുപിയില്‍ നിന്നും പാർലമെന്റിലെത്തുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ യുപി ജനത എങ്ങനെ ചിന്തിക്കുന്നു എന്നത് നിർണ്ണായകമാണ്.
കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനം ഭരിക്കുന്നത് ഭാരതീയ ജനതാ പാർട്ടിയാണ്. തീർച്ചയായും, 1970-കൾക്ക് ശേഷം ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്തത്ര രീതിയിലുള്ള ഇടപെടലാണ് മോദിയുടെ നേതൃത്വത്തില്‍ യു പിയില്‍ നടത്തുന്നത്. മോദിക്ക് ഒരുതരത്തില്‍ പറയുകയാണെങ്കില്‍ ബി ജെ പിക്ക് പുറത്ത് നിന്നുള്ള പിന്തുണ വരെ യു പിയിലുണ്ട്. 2019 ല്‍ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബി ജെ പിക്ക് മികച്ച പ്രകടനം ആവർത്തിക്കാന്‍ കഴിഞ്ഞതും ഈ മോദി വികാരത്തിന്റെ കരുത്തിലാണ്.
ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മറ്റെന്തിനേക്കാളും ബി ജെ പി പ്രതീക്ഷ വെച്ച് പുലർത്തുന്നതും ഈ മോദി വികാരത്തിലാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള പരാജയമോ? അല്ലെങ്കില്‍ നേരിയ വിജയം പോലുമോ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മോദിയുടെ തന്നെ വ്യക്തി പ്രഭാവത്തേയായിരിക്കും എന്നതിലും സംശയമില്ല. രാഷ്ട്രീയ എതിരാളികള്‍ ഇത് മോദിക്കെതിരെ വലിയ ആയുധമാക്കുകയും ചെയ്യും.
മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ അസ്വസ്ഥജനകമായ വർദ്ധനവ് ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളായിരിക്കും പ്രധാനമായും വോട്ടിനെ നിർണ്ണയിക്കുക. പി പി പി വ്യവസ്ഥയിൽ യുപിയുടെ പ്രതിശീർഷ വരുമാനം സിംബാബ്‌വെയേക്കാൾ വളരെ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ നിരക്കും വലിയ തോതില്‍ ഉയർന്ന് നില്‍ക്കുന്നു.

ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് നരേന്ദ്ര മോദി യുപി രാഷ്ട്രീയത്തിലേക്ക് എത്തുമ്പോഴുള്ള പ്രധാന വാഗ്ദാനം താൻ മൂന്ന് തവണ ഭരിച്ച സമ്പന്ന ഗുജറാത്തിനെപ്പോലെ യുപിയേയും മാറ്റുമെന്നതായിരുന്നു എന്നതും ഈ അവസരത്തില്‍ ഓർക്കേണ്ടതാണ്. കൂടാതെ, ഗുജറാത്തിലെന്നപോലെ സംസ്ഥാനത്ത് ഫാക്ടറികൾ സ്ഥാപിക്കാൻ കമ്പനികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ, യുപിയിലെ ഹൈവേകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കാൻ ബി ജെ പി സർക്കാർ വളരെയധികം പരിശ്രമിക്കുകയും ചെയ്തു. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ആറ് പുതിയ മെട്രോകൾ, അഞ്ച് പുതിയ എക്‌സ്‌പ്രസ് ഹൈവേകൾ, രണ്ട് പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, 25 പുതിയ ബസ് ടെർമിനലുകൾ എന്നിവ നിർമ്മിക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് ഗുജറാത്തിനേക്കാൾ പലമടങ്ങ് ബുദ്ധിമുട്ടിറേയി കാര്യമാണ് എന്നതാണ് യാഥാർത്ഥ്യം. പ്രാചീന കാലത്ത് തന്നെ വിദേശ വ്യാപരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തീരദേശ സംസ്ഥാനമായ ഗുജറാത്ത് ഉള്‍പ്പടേയുള്ള ഇന്ത്യന്‍തീരങ്ങളില്‍ തൊഴിലവസരങ്ങളും ഫാക്ടറികളും വളരാൻ സാധ്യതയുണ്ട്. എന്നാൽ വേതനം ഇപ്പോഴും കുറവും നിക്ഷേപത്തിനുള്ള അവസരങ്ങളും യുപിയില്‍ നിലനില്‍ക്കുന്നുണ്ട്.

കണക്ടിവിറ്റിയുടെ അഭാവമല്ലാതെ തന്നെ യുപിയെ പ്രതിസന്ധിയിലാക്കുന്ന നിരവധി വെല്ലുവിളികളുമുണ്ട്. ഭരണം, ക്രമസമാധാനം, ഭരണം എന്നിവയെല്ലാം ദുർബലമാണ്. ഈ പ്രശ്‌നങ്ങളെല്ലാം അത്ഭുതകരമായി രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞാലും അടുത്തുള്ള ആഴക്കടൽ തുറമുഖത്ത് നിന്ന് ആയിരം കിലോമീറ്റർ അകലെ ഒരു പുതിയ ഫാക്ടറി സ്ഥാപിക്കുന്നത് യഥാർത്ഥത്തിൽ ഒരു വിചിത്ര നിക്ഷേപകനായിരിക്കും എന്നതാണ് ബിസിനസുകാരുടെ തിരിച്ചറിവ്. ഇതാണ് കൂടുതല്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്.

ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സർക്കാർ തയ്യാറാവേണ്ടത്. സംസ്ഥാനത്തെ തൊഴില്‍ സാഹചര്യം ആളുകളെ ബോധ്യപ്പെടുത്തണം. അതോടൊപ്പം തന്നെ അവർക്ക് ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തുക, അനായാസമായി ജോലി തേടി മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അവസരം നല്‍കുകയും വേണം. ഉൾപ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നിസ്സാരമായി കാണുന്ന തുറന്ന കുടിയേറ്റത്തെ കുറച്ചുകാണുകയും ചെയ്യരുത്.

സാഹചര്യങ്ങള്‍ ഇതായിരിക്കെ ഇത്തരത്തില്‍ വിവേകപൂർണ്ണമായ പരിപാടി നടപ്പാക്കുന്നതിനുപകരം, പൊതുമേഖല വിപുലീകരിച്ചോ കൂടുതൽ വിമാനത്താവളങ്ങൾ നിർമ്മിച്ചോ കുടിയേറ്റം അവസാനിപ്പിക്കുമെന്നാണ് യു പിയിലെ രാഷ്ട്രീയക്കാർ ഇപ്പോഴും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ഒരു പദ്ധതി എത്തരത്തില്‍ വിജയകരമാവും എന്നത് സംബന്ധിച്ചും മിഹിർ ശർമ്മ സംശയം പ്രകടിപ്പിക്കുന്നു.


Click it and Unblock the Notifications