Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ ബിജെപി 'വജ്രായുധം' പുറത്തെടുക്കും: പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന മാസ്റ്റർ പ്ലാൻ, ലക്ഷ്യം ഒന്നുമാത്രം

ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ അധികാര തുടര്‍ച്ച അല്ലാതെ മറ്റൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. എന്നാല്‍ യോഗി ആദിത്യനവാഥിനെ താഴെ ഇറക്കാനുള്ള പദ്ധതികളാണ് പ്രതിപക്ഷ ക്യാമ്പുകളില്‍ നടക്കുന്നത്.

ഇതിനെ ഏതുവിധേനയും പ്രതിരോധിക്കാനുള്ള മറുപണികളും യോഗി പാളയത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ളില്‍ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വടക്കുകിഴന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഭരിക്കുന്ന ഹിമാചല്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

1

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ധന നികുതി കുറച്ചതും ഉത്തര്‍ പ്രദേശില്‍ സൗജന്യ റേഷന്‍ കാലാവധി നീട്ടിയതും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ഭരണവിരുദ്ധ വികാരം ശക്തമായി ഉടലെടുത്തിട്ടുണ്ട്. കൂടാതെ ഏറെ സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗം ബിജെപിക്കെതിരായി രംഗ പ്രവേശനം ചെയ്തിട്ടുണ്ട്.

2

ഈ സാഹചര്യങ്ങളെ വേണ്ട രീതിയില്‍ നേരിട്ടാല്‍ മാത്രമേ യോഗി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ബോധ്യം ബിജെപിക്കുണ്ട്. കൂടാതെ ന്യൂനപക്ഷത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഒഴിവാക്കി പിന്തുണ നേടിയെടുക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. 403 അംഗങ്ങളുള്ള നിയമസഭയില്‍ 325 സീറ്റുകളാണ് ബിജെപി നേടിയെടുത്തത്. ഇത്തവണ അത് 360 ആക്കി ഉയര്‍ത്താനാണ് ദേശീയ നേതൃത്വത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.

3

എന്നാല്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ അടക്കമുള്ള വിഷയത്തില്‍ ബിജെപിക്കുള്ളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത പ്രഹരം സൃഷ്ടിക്കുമെന്ന് ബിജെപിക്ക് അറിയാം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ശക്തമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബിജെപി.

4

പ്രചാരണം ശക്തമാക്കാന്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി പുറത്തെടുക്കുന്ന താര പ്രചാരകരെ തന്നെയാണ് ഇത്തവണ യുപിയിലും ഇറക്കുന്നത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനായുള്ള താര പ്രചാരകരുടെ പട്ടികയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകരായിരിക്കും. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി 4 മെഗാ റാലികള്‍ നടത്താനാണ് ബിജെപിയുടെ തീരുമാനം.

5

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ റാലികള്‍ മാത്രമല്ല, നവംബറില്‍ ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷം കോടി രൂപയുടെ സംസ്ഥാന, കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബര്‍ മാസത്തില്‍ അഞ്ച് തവണ സംസ്ഥാനം സന്ദര്‍ശിക്കും.

6

42,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേ നവംബര്‍ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിന് ശേഷം 2018 ജൂലൈയില്‍ അദ്ദേഹം പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവിടെ വമ്പന്‍ രാഷ്ട്രീയ പൊതുയോഗം സംഘടിപ്പിക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ട്.

7

2024ഓടെ കമ്മീഷന്‍ ചെയ്യാന്‍ സാധ്യതയുള്ള നോയിഡയിലെ ജെവാര്‍ അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 25-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായ റാണി ലക്ഷ്മി ബായിയുടെ ജന്മദിനത്തോടനുബന്ധിച്ച് നവംബര്‍ 19 ന് പ്രധാനമന്ത്രി മോദി ഝാന്‍സിയിലേക്ക് ഒരു യാത്രയും പദ്ധതിയിട്ടുണ്ട്.

8

റാണി ലക്ഷ്മിഭായിയുടെ 193-ാം ജന്മവാര്‍ഷികത്തില്‍ ഝാന്‍സി കോട്ടയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി മോദി നിരവധി വികസന പദ്ധതികള്‍ അനാച്ഛാദനം ചെയ്യും. നവംബര്‍ 20, 21 തീയതികളില്‍ ഇന്റലിജന്‍സ് ബ്യൂറോ സംഘടിപ്പിക്കുന്ന വാര്‍ഷിക ഡിജിപി/ഐജിപിമാരുടെ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി മോദിയും പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

9

കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ നവംബര്‍ 12-13 തീയതികളില്‍ പ്രധാനമന്ത്രി മോദിയുടെ ടര്‍ഫ് വാരണാസി സന്ദര്‍ശിക്കും. റാലികളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം വോട്ടര്‍മാരെ കാണുന്നതിനുമായി അദ്ദേഹം അസംഗഡ്, ജൗന്‍പൂര്‍, ബസ്തി എന്നിവിടങ്ങളും സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പദ്ധതികളാണ് ബിജെപി ഉത്തര്‍ പ്രദേശില്‍ നടപ്പിലാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+