Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പരാമര്‍ശം; ചന്നിക്കെതിരെ ബീഹാറില്‍ എഫ്‌ഐആര്‍, തിരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി

പാറ്റ്‌ന: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ വിവാദ പരാമര്‍ശം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. യുപി - ബീഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നാണ് ചന്നി പ്രസംഗത്തില്‍ പറഞ്ഞത്. പഞ്ചാബില്‍ പ്രചാരണത്തിലാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് നാക്കു പിഴച്ചത്. ഇതിനെതിരെ പ്രധാനമന്ത്രി നകേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വ്യാഴാഴ്ച ബിഹാറിലെ പോലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ( ബി ജെ വൈ എം ) മനീഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാറ്റ്‌നയിലെ കടംകുവന്‍ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും, വിഷയം രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

channi

ചന്നിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്തരമൊരു അര്‍ത്ഥശൂന്യമായ പ്രസ്താവനയില്‍ ഞാന്‍ സ്തംഭിച്ചുപോയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പഞ്ചാബിന്റെ സാമ്പത്തിക വികസനത്തില്‍ ബിഹാറി തൊഴിലാളികളുടെ സംഭാവനയെയും സേവനത്തെയും കുറിച്ച് അദ്ദേഹത്തിന് അറിയാമോ? അവിടെ എത്ര പേര്‍ താമസിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമോ എന്നും നിതീഷ് കുമാര്‍ ചോദിച്ചു.

അതേസമയം, ചന്നിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും പഞ്ചാബ് മുഖ്യമന്ത്രിയും വോട്ടിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പേരില്‍ പാര്‍ട്ടി ആവര്‍ത്തിച്ച് രാജ്യത്തെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെതിരെ രംഗത്തെത്തി.

പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ഇതിന് മറുപടി നല്‍കിയത്. ദില്ലിയില്‍ നിന്നുള്ള കുടുംബം കൈ കൊട്ടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദിയുടെ മറുപടി. ഗുരു ഗോവിന്ദ് സിംഗ് ജനിച്ചത് എവിടെയാണ്? ബീഹാറിലെ പാറ്റ്നയിലാണ്. ഗുരു ഗോവിന്ദ് സിംഗിനെ പഞ്ചാബില്‍ നിന്ന് പുറത്താക്കുമോ? ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന മാനസികാവസ്ഥയുള്ളവരെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
    Akhilesh Yadav against yogi Adithyanath's statement on Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+