യുപി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്! ഉദ്യോഗസ്ഥരുടെ ദാർഷ്ഠ്യം!

  • Written By:
Subscribe to Oneindia Malayalam

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വോട്ടെണ്ണലിനിടെ ബിജെപി സ്ഥാനര്‍ത്ഥിയെ തള്ളി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ലീഡ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉപേന്ദ്ര കുമാര്‍ ശുക്ലയാണ് ഗൊരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി.

മിനിമം ബാലന്‍സില്ല: എസ്ബിഐ പണികൊ‍ടുത്തത് 41.16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക്, ജന്‍ധന്‍ യോജന അക്കൗണ്ടുകളും അടച്ചുപൂട്ടി!!

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മാധ്യമങ്ങള്‍ പുറത്തുപോകാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരുടെ നീക്കം.ജില്ലാ മജിസ്ട്രേറ്റ് രാജീവ് റുട്ടേല വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലേയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 മുന്നില്‍ സമാജ് വാദി പാര്‍ട്ടി?

മുന്നില്‍ സമാജ് വാദി പാര്‍ട്ടി?


ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ഉച്ചയോടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് 1,500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത്. ബിജെപിയ്ക്ക് വേണ്ടി ഉപേന്ദ്ര ദത്ത് ശുക്ലയാണ് ഗൊരഖ്പൂരില്‍ മത്സരിച്ചത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരഖ്പൂര്‍ ബിജെപിയ്ക്ക് ലഭിക്കില്ലെന്ന് നേരത്തെ സമാജ് വാദി പാര്‍ട്ടി ചൂണ്ടിക്കാണിച്ചിരുന്നു. അഞ്ച് തവണ യോഗി ആദിത്യനാഥിനെ ജയിപ്പിച്ച മണ്ഡലമാണ് ഗൊരഖ്പൂര്‍. എന്നാല്‍ 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തിര‍ഞ്ഞെടുത്തതോടെയാണ് ഗൊരഖ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യയും കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ യുപിയിലെ ഫുല്‍പൂരിലും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍!!


ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂര്‍- ഫുല്‍പൂര്‍ ഉപതിര‍ഞ്ഞെടുപ്പിനിടെയുണ്ടായ വിവാദം ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടിയെന്ന് ആരോപണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ജനങ്ങളെയും മാധ്യമങ്ങളെയും നീക്കിയത് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി ജില്ലാഭരണകൂടം നീക്കം നടത്തുന്നതായി സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് ഉത്തം പട്ടേല്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. ഗൊരഖ്പൂരില്‍ ബിജെപിയ്ക്ക് വേണ്ടി ഉപേന്ദ്ര ശുക്ലയും സമാജ് വാദി പാര്‍ട്ടിയ്ക്ക് വേണ്ടി ഉപേന്ദ്ര ശുക്ലയുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി സുഹൃത ചാറ്റര്‍ജി കരീമുമാണ് ജനവിധി തേടിയത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്ള പ്രദേശത്തേയ്ക്ക് മാധ്യമങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന നിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്.

 മാധ്യമങ്ങള്‍ക്ക് വിലക്ക്

മാധ്യമങ്ങള്‍ക്ക് വിലക്ക്


രാവിലെ വരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ മാധ്യമങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായികരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്ള പ്രദേശത്തേയ്ക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കരുത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ക്യാമ്പസ്സിനുള്ളില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ജില്ലാ മജിസ്ട്രേറ്റ് മാധ്യമങ്ങളെ കാണുമെന്നും വോട്ടെണ്ണലിലെ ട്രെ‍ന്‍ഡുകള്‍ വിശദീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ബിജെപിയ്ക്കെതിരെ സമാജ് വാദി പാര്‍ട്ടിയാണ് ഗൊരഖ്പൂരില്‍ ലീഡ‍് ചെയ്യുന്നത്.

ഫുല്‍പൂര്‍ ബിജെപിയുടെ കൈകളിലേയ്ക്ക്

ഫുല്‍പൂര്‍ ബിജെപിയുടെ കൈകളിലേയ്ക്ക്ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു മത്സരിച്ച് ജയിച്ച ഫുല്‍പൂര്‍ നിയമസഭാ മണ്ഡലം 2014ലാണ് കേശവ് പ്രസാദ് മൗര്യയിലൂടെ ബിജെപിയുടെ കൈകളിലെത്തുന്നത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യയെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫുല്‍പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11 നായിരുന്നു ഗൊരഖ്പൂരിനൊപ്പം ഫുല്‍പൂരിലും വോട്ടെടുപ്പ് നടന്നത്. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിൽ നടക്കാനിരിക്കുന്ന ഉപതിര‍ഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ചു തുടങ്ങുമെന്ന് നേരത്തെ തന്നെ സമാജ് വാദി പാര്‍ട്ടി നേതാവ് രാം കോവിന്ദ് ചൗധരി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ തള്ളി സമാജ് വാദി പാര്‍ട്ടി നേതാവ് ലീഡ് ചെയ്യുന്നത്.

ആ ചക്രക്കസേര ഇനി ചലിക്കില്ല... ഒരു യുഗം തീർന്നു!! ഇതിഹാസ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് (76) അന്തരിച്ചു!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Setting up a huge political controversy, officials in Uttar Pradesh's Gorakhpur, the home base of Chief Minister Yogi Adityanath, blacked out the counting of votes cast in parliamentary bypolls and banned the media allegedly as soon as trends started favouring the opposition candidate over that of the ruling BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്