Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ പ്രിയങ്കയുടെ വേറിട്ട നീക്കം.. ലക്ഷ്യം 5 കോടി പേർ; ഇറങ്ങുന്നത് 7500 പേർ..ഇതാദ്യം

ലഖ്നൗ; ഉത്തർപ്രദേശിൽ മുന്നേറ്റം ഉണ്ടാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാർട്ടിയുടെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ വമ്പൻ പദ്ധതികളാണ് പ്രിയങ്ക ഒരുക്കുന്നത്. ഇതിനൊപ്പം സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ കൂടി ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലേക്ക് പ്രിയങ്ക കടന്ന് കഴിഞ്ഞു. വിശദമായി വായിക്കാം

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

1

5 കോടി സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ച് പ്രത്യേക ജനസമ്പർക്ക പരിപാടി നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കോൺഗ്രസിന്റെ "ലഡ്‌കി ഹൂം, ലഡ് ശക്തി ഹൂം" കാമ്പയിന്റെ ഭാഗമായിട്ടാണ് പരിപാടിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.പ്രിയങ്ക ഗാന്ധി നേരിട്ട് പരിപാടികളിൽ പങ്കെടുക്കും. ടൗൺ ഹാളിൽ പ്രത്യേക സ്ത്രീ സമ്പർക്ക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

2

പദയാത്രകൾ, വീടുതോറുമുള്ള പ്രചാരണങ്ങൾ, ഉത്തർപ്രദേശിൽ ഉടനീളമുള്ള നുക്കർ സഭകൾ, ഡിജിറ്റൽ ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവയും കോൺഗ്രസ് ഉടൻ ആരംഭിക്കും. "ലഡ്കി ഹൂൺ ബ്രിഗേഡിന്റെ" 7,500 ഓളം വരുന് സ്ത്രീ പ്രവർത്തകർ അതത് ജില്ലകളിലെ സ്ത്രീകളെ നേരിട്ട് സന്ദർശിച്ച് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് ബോധവത്കരിക്കും, നേതാക്കൾ വ്യക്തമാക്കി.

3


സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ സ്ത്രീ വോട്ടർമാരിലേക്ക് ഇത്തരത്തിൽ ഒരു വലിയ നീക്കം നടക്കുന്നത്. താമസിയാതെ, ഞങ്ങളുടെ നേതാക്കളും പ്രവർത്തകരും സംസ്ഥാനത്തെ അഞ്ച് കോടിയോളം സ്ത്രീകളുമായി സംവദിക്കുകയും ഞങ്ങളുടെ പ്രതിജ്ഞകളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്യും, ഉത്തർപ്രദേശിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ആരാധന മിശ്ര പറഞ്ഞു.

4

നേരത്തേ തന്നെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ട്
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. 403 സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉളളത്. 40% വനിതാ സ്ഥാനാർത്ഥികളെ നിർത്തുക എന്ന തിരുമാനം ഒറ്റ രാത്രികൊണ്ടല്ല പ്രിയങ്കയും കോണ‍്ഗ്രസും കൈക്കൊണ്ടത്. മറിച്ച് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് തിരുമാനമെന്നും ആരാധന പറഞ്ഞു.

5

രാഷ്ട്രീയ രംഗത്ത് ലിംഗസമത്വം എങ്ങനെ ഉറപ്പാക്കാം എന്നതാണ് വലിയ ചോദ്യം.പ്രിയങ്ക ധൈര്യം പ്രകടിപ്പിക്കുകയും ഈ നടപടി സ്വീകരിക്കുകയും ചെയ്തു. ടിക്കറ്റ് വിതരണത്തിലും തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിലും പ്രചരണത്തിലുമെല്ലാം തങ്ങൾ സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കും, മുൻ മന്ത്രിയും മുതിർന്ന നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി തലവനുമായ സൽമാൻ ഖുർഷിദ് പറഞ്ഞു.

6

ഉത്തർപ്രദേശിലെ വോട്ടർമാരിൽ 46 ശതമാനവും സ്ത്രീകളാണ്. 2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പുരുഷന്മാരെ അപേക്ഷിച്ച് (59.5%) കൂടുതൽ സ്ത്രീകളായിരുന്നു (63.25%) വോട്ട് ചെയ്തത്. 2021 ജൂലൈയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 53.7 ശതമാനം വനിതാ സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം കോൺഗ്രസ് ഉറപ്പാക്കുന്നത്.

7

സ്ത്രീകൾ സംസ്ഥാനത്ത് ഉയർന്ന് വരികയാണ്. കൂടുതൽ സ്ത്രീകൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ പോളിംഗ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. സമൂഹത്തിലും രാഷ്ട്രീയത്തിലും മാറ്റം കൊണ്ടുവരാൻ കൂടുതൽ സ്ത്രീകളെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി കരുതുന്നു,എഐസിസി ദേശീയ സെക്രട്ടറിയും ഉത്തർപ്രദേശ് സഹ ചുമതലയുമുള്ള ധീരജ് ഗുജാർ പറഞ്ഞു.

8


കോൺഗ്രസ് വനിതാ കേന്ദ്രീകൃത പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിനോടകം തന്നെ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പെൺകുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ, സ്കൂട്ടറുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ പ്രിയങ്ക ഗാന്ധി നടത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+