യുപിയില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നേറ്റം, 214 സീറ്റില്‍ ലീഡ്, 102 സീറ്റില്‍ എസ്പി
ദില്ലി: ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെണ്ണലില്‍ ബിജെപി കുതിപ്പ്. 214 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തി. 102 സീറ്റിലാണ് എസ്പി മുന്നില്‍ നില്‍ക്കുന്നത്. യോഗി സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു എന്നാണ് മനസ്സിലാവുന്നത്. ഇതോടെ ഭരണവിരുദ്ധ വികാരം യോഗി സര്‍ക്കാരിനെതിരെ ഇല്ല എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ മോദിയുടെ വാരണാസിയിലെ എംഎല്‍എ ഇപ്പോള്‍ പിന്നിലാണ്. ഇത്പാര്‍ട്ടിക്ക് തിരിച്ചടിയാണ്. അതേസമയം കോണ്‍ഗ്രസിന്റെ കോട്ടയായ റായ്ബറേലിയിലെ എല്ലാ സീറ്റിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. അദിതി സിംഗ് അടക്കം മുന്നിലാണ്. കര്‍ഹാലില്‍ ബാലറ്റ് വോട്ടില്‍ അഖിലേഷ് യാദവ് രണ്ടായിരം വോട്ടിന് മുന്നിലാണ്. ലഖ്‌നൗവില്‍ ബിജെപിയുടെ ബ്രജേഷ് പഥകും, രാജേഷ് സിംഗും ലീഡ് ചെയ്യുന്നു.
Recommended Video

യോഗി സര്‍ക്കാരിലെ രണ്ടാമനായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാതുവില്‍ മുന്നിലാണ്. 339 വോട്ടിന് മാത്രമാണ് മുന്നിലുള്ളത്. ഇവിടെ ലീഡ് നില മാറി മറിയുകയാണ്. ബിജെപി നേരത്തെ പിന്നിലായിരുന്നു. അതേസമയം യോഗി സര്‍ക്കാരിലെ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് ഇതിനിടെ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നു. ഇവിഎമ്മിലെ കൃത്രിമത്വത്തിനെതിരെ കര്‍ശന നടപടി അധികൃതര്‍ എടുക്കും. എന്നാല്‍ പ്രതിപക്ഷം പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. അവര്‍ സ്വന്തം തോല്‍വിക്ക് ഇവിഎമ്മിനെയാണ് കുറ്റപ്പെടുത്തുന്നതെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. അതേസമയം ഗൗതം ബുദ്ധ നഗറിലെ മൂന്ന് സീറ്റിലും പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ ബിജെപിയാണ് മുന്നില്‍.
ജനങ്ങളാണ് ജയിച്ചത്, ഗുണ്ടാനേതാക്കളെയെല്ലാം അവര്‍ തുരത്തിയോടിച്ചെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്നിട്ട് നില്‍ക്കുകയാണ്. ഫാസില്‍ നഗറില്‍ എസ്പിയുടെ സ്വാമി പ്രസാദ് മൗര്യ മുന്നില്‍ നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മൗര്യ എസ്പിയിലെത്തിയത്.












Click it and Unblock the Notifications