• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഝാന്‍സി ഇനി റാണി ലക്ഷ്മിഭായ് എന്നറിയപ്പെടും; റെയില്‍വെ സ്റ്റേഷന്റെ പേര്മാറ്റി യുപി സര്‍ക്കാര്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി സര്‍ക്കാര്‍. ഇനി മുതല്‍ ഈ റെയില്‍വെ സ്റ്റേഷന്‍ വീരഗണ റാണി ലക്ഷ്മി ഭായ് റെയില്‍വെസ്റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടും. യുപി മുഖ്യമന്ത്രി .യോഗീ ആദിത്യ നാഥ് ട്വിറ്ററിലൂടെയാണ് പേര് മാറ്റി പ്രഖ്യാപിച്ചത്. ഝാന്‍സി റെയില്‍വെ സ്റ്റേഷന്‍ ഇനി മുതല്‍ വീരഗണ റാണി ലക്ഷ്മി ഭായ് സ്റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. യുപി സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മാറ്റം നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ റെയില്‍വേ ആരംഭിച്ചതായും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ പ്രയാഗ്രാജ് ശിവം ശര്‍മ പറഞ്ഞു.

അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്റ്; 6 മാസം നീട്ടി കേന്ദ്ര സര്‍ക്കാര്‍... പ്രതിഷേധം കനക്കുന്നുഅഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്റ്; 6 മാസം നീട്ടി കേന്ദ്ര സര്‍ക്കാര്‍... പ്രതിഷേധം കനക്കുന്നു

2021 നവംബര്‍ 24-ന് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ 'ഒബ്ജക്ഷന്‍' പ്രകാരമാണ് സ്റ്റേഷന്റെ പേര് മാറ്റിയതെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. നേരത്തെ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനും ഫൈസാബാദ് റെയില്‍വേ സ്റ്റേഷനും അയോധ്യ കാന്റോണ്‍മെന്റ് എന്ന് പേര് മാറ്റിയിരുന്നു. അധികാരത്തില്‍ വന്നതിനുശേഷം, ആദിത്യനാഥ് സര്‍ക്കാര്‍ ഫൈസാബാദ്, അലഹബാദ് ജില്ലകളുടേതുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റി, അവയെ യഥാക്രമം അയോധ്യ, പ്രയാഗ്രാജ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഫൈസബാദ് റെയില്‍ വേസ്റ്റേഷന്റെയും അലഹാബാദ് റെയില്‍വേ സ്‌റ്റേഷന്റെയും പേര് മാറ്റിയത്.ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്‍ അയോധ്യ കന്റോണ്‍മെന്റ് എന്നാണ് പുനര്‍ നാമകരണം ചെയ്തത്. നേരത്തെ തന്നെ യുപി സര്‍ക്കാര്‍ ഫൈസാബാദ് സ്റ്റേഷന്റ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ്.

എസ്‌ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് സംസ്ഥാനന്തര ഗൂഢാലോചന: എഡിജിപി വിജയ് സാഖ്‌റെഎസ്‌ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് സംസ്ഥാനന്തര ഗൂഢാലോചന: എഡിജിപി വിജയ് സാഖ്‌റെ

2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയും, അലഹബാദിനെ പ്രയാഗ്രാജ് എന്നാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന്റെ പേരും മാറ്റാന്‍ യൂപി സര്‍ക്കാര്‍ തയ്യാറായത്. ഫൈസാബാദ് സ്റ്റേഷന്‍ ഇനി മുതല്‍ അയോധ്യ കന്റോണ്‍മെന്റ് എന്നറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസും ചൊവ്വാഴ്ച ട്വീറ്റു ചെയ്തു.എവൈസി എന്നാണ് പുതിയ സ്റ്റേഷന്‍ കോഡ്. വടക്കന്‍ റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ ദീപക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അലഹബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് എന്നായിരുന്നുവെന്നും 1575ല്‍ അക്ബര്‍ ചക്രവര്‍ത്തി ഇലഹബാദ് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നുവെന്നും അതിനാലാണ് അലഹബാദ് റെയില്‍വെ സ്‌റ്റേഷന്റെ പേര് കൂടി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

 രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഒമൈക്രോൺ കേസുകൾ 961 രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഒമൈക്രോൺ കേസുകൾ 961

cmsvideo
  യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

  കൂടാതെ സിക്കിമിലെ സോംഗോ തടാകത്തേയും നാഥുല ബോര്‍ഡര്‍ പാസിനേയും ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു റോഡിന് 'നരേന്ദ്ര മോദി മാര്‍ഗ്' എന്നും ഇനിമുതല്‍ അറിയപ്പെടും. റോഡിന് പുനര്‍നാമകരണം ചെയതിരിക്കുകയാണ് സിക്കിം സര്‍ക്കാര്‍. റോഡ് സിക്കിം ഗവര്‍ണര്‍ ഗംഗാ പ്രസാദ് ഉദ്ഘാടനം ചെയ്തു.സിക്കിം സംസ്ഥാന ബിജെപി നേതാവ് ഡി.ബി. ചൗഹാന്‍ റോഡിന്റെ ഉദ്ഘാടന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ്. .സോംഗോ തടാകത്തേയും നാഥുല ബോര്‍ഡര്‍ പാസിനേയും ബന്ധിപ്പിക്കുന്ന സമാന്തര റോഡ് വന്നതോടെ ഗാങ്‌ടോകും സോംഗോ തടാകവും തമ്മിലുള്ള ദൂരം 15 കിലോമീറ്ററാണ് കുറഞ്ഞത്. സൗജന്യ വാക്‌സിനും റേഷനും നല്‍കിയതിന്റെ ആദരസൂചകമായാണ് ഈ പാതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതെന്ന് പഞ്ചായത്ത് തലവന്‍ ഐ.കെ. റസൈലി പറഞ്ഞു.

  English summary
  up government changed jhansi railway station name to veerangana laxmibai railway Station, here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X