ഡ്രെവിംഗ് അറിയാത്ത വരന് സ്ത്രീധനം കാര്‍; ആദ്യ ഓട്ടത്തില്‍ തന്നെ വന്‍ ദുരന്തം
കാൺപുർ: പലതരത്തിലുള്ള ആപകട വാർത്തകൾ നമ്മൾ കേട്ടുകാണും. എന്നാൽ ഇപ്പോൾ ഒരു വിവാഹ വീട് മരണ വീട് ആയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പാട്ടും ആഘോഷവും നിറഞ്ഞുനിന്ന വീട് നിമിഷ നേരം കൊണ്ടായിരുന്നു മരണ വീടായി മാറിയത്. കല്യാണത്തിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും. കല്യാണത്തിന് സ്ത്രീധനമായി പെണ്ണിന്റെ വീട്ടുകാർ വരന് ഒരു കാർ സമ്മാനമായി നൽകിയിരുന്നു.കാർ ലഭിച്ച സന്തോഷത്തിലായിരുന്നു വരൻ. എന്നാൽ ആ സന്തോഷം ഒരുപാട് നേരം നീണ്ടു നിന്നില്ല.
കാർ മുറ്റത്ത് കണ്ടപ്പോൾ അതൊന്ന് ഓടിച്ചുനോക്കാൻ വരന് തോന്നി. സ്ത്രീധനം ലഭിച്ച കാർ ടെസ്റ്റ് ഡ്രെെവ് ചെയ്യാൻ വരൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അതിനിടെയാണ് വലിയ ദുരന്തം നടന്നത്. ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ
വരന്റെ അമ്മായി കാറിടിച്ച് മരണപ്പെട്ടു.

വരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് വിവാഹ വേദിക്ക് പുറത്ത് നിൽക്കുകയായിരുന്ന ബന്ധുക്കളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൽ മറ്റ് നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കാൺപുരിലെ ഇറ്റാവ ജില്ലയിലെ അക്ബർപൂർ ഗ്രാമത്തിലാണ് സംഭവം.വരനായ അരുൺ കുമാറിന് ഡ്രൈവിംഗ് അറിയില്ലായിന്നു എന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾക്ക് ശേഷമാണ് വധുവിന്റെ വീട്ടുകാർ വരന് സമ്മാനമായി കാർ നൽകിയത്. എന്നാൽ ഇദ്ദേഹം മുൻപ് ഒരിക്കൽ പോലും ഡ്രൈവ് ചെയ്തിട്ടില്ലായിരുന്നു.
എന്നാൽ പുതിയ കാറിൽ അപ്പോൾ തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ അരുൺ തീരുമാനിക്കുകയായിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്ത് ബ്രേക്ക് പിടിക്കുന്നതിന് പകരം അരുൺ ആക്‌സിലേറ്റർ അമർത്തിയതോടെ കാർ മുന്നോട്ടുപോയി. പിന്നാലെ കാർ വേദിക്ക് പുറത്ത് നിൽക്കുകയായിരുന്ന ബന്ധുക്കളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ചക്രത്തിനടിയിൽ പെട്ട് വരന്റെ അമ്മായി സരള ദേവി (35)യാണ് മരണപ്പെട്ടത്. 10 വയസ്സുള്ള ഒരു കുട്ടിക്കും ഈ അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്തതായി സ്‌റ്റേഷൻ ഹൗസ് ഓഫീസർ റൺവിജയ് സിംഗ് പറഞ്ഞു. ഔറയ്യ സ്വദേശിനിയുമായാണ് അരുൺ കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.












Click it and Unblock the Notifications