ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍
ലഖ്നൗ: സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നിരവധി പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഹത്രസ് പൊലീസിന്റെ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 19 ഓളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനകം വലിയ പ്രതിഷേധങ്ങള്‍ നടന്നുവരുന്ന ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ ഈ നടപടിയിലും പ്രതിഷേധം ഉയരുകയാണ്.

കൂട്ട ബലാത്സംഗം
കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ഹത്രസില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നത് തടയുകയും അതിര്‍ത്തി അടച്ചിരിക്കുകയും ആയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. കണ്ടാലറിയാവുന്നവര്‍ക്ക് നേരേയാണ് രാജ്യദ്രോഹം ഉള്‍പ്പെടെ ചുമത്തിയുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.

ഗുരുതര വകുപ്പുകള്‍
ഐപിസി സെഷന് 124 എ രാജ്യദ്രോഹകുറ്റം, സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, ഗൂഢാലോചന നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, തെറ്റരിപ്പിക്കല്, അഭ്യൂഹങ്ങള്‍ പ്രചരിപ്പക്കുക തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐടി ആക്ട്
ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഹത്രാസ് സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കല്‍, മാധ്യമ സ്ഥാപനങ്ങളുടെ വ്യാജ ലോഗോ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നു തുടങ്ങിയ കൃത്യങ്ങള്‍ നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു.

നിരോധനാജ്ഞ
ഹത്രാസില്‍ നിരോധനാജ്ഞ മറികടന്ന് പ്രതിഷേധം സംഘടിപ്പിച്ചവര്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സെപ്തംബര്‍ 19 നായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതി ഇല്ലാതെ യുപി പൊലീസ് കത്തിക്കുകയായിരുന്നു.

ചന്ദ്രശേഖര്‍ ആസാദ്
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹത്രസിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് തടയുകയായിരുന്നു. എന്നാല്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ലായിരുന്ന ആസാദ് പ്രതിഷേധക്കാര്‍ക്കൊപ്പം മാര്‍ച്ച് നടത്തി ഹത്രസിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications