കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു കുട്ടികള്‍ മതിയെന്ന് ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശം

  • By Gokul
Google Oneindia Malayalam News

ലക്‌നൗ: സ്ത്രീ വിരുദ്ധ തീരുമാനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ് ഉത്തരേന്ത്യയിലെ പല ഖാപ് പഞ്ചായത്തുകളും. സ്ത്രീ സ്വാതന്ത്രത്തിനെതിരെയും പുരുഷ കേന്ദ്രീകൃത സമൂഹത്തിന് അനുകൂലമായും തീരുമാനമെടുത്ത് ഖാപ് പഞ്ചായത്തുകള്‍ വാര്‍ത്തകളില്‍ സ്ഥാനം നേടി. എന്നാല്‍ ഖാപ് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ ജനങ്ങള്‍ക്കും രണ്ടു കുട്ടികള്‍ മതിയെന്ന വ്യത്യസ്ത തീരുമാനവുമായി ശ്രദ്ധേയമാവുകയാണ് ഉത്തര്‍ പ്രദേശിലെ ഷമ്‌ലി ജില്ലയിലെ ഒരു ഖാപ് പഞ്ചായത്ത്.

എല്ലാ മതവിഭാഗങ്ങളോടുമാണ് രണ്ടു കുട്ടികള്‍ മതി എന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ബെയ്‌സ്വാള്‍ വില്ലേജ് ഖാപ് പഞ്ചായത്ത് തലവന്‍ സൂരജ് ചൗധരി പറഞ്ഞു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും മികച്ച ആരോഗ്യവും ലഭിക്കുവാന്‍ അതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും രണ്ടുകുട്ടികള്‍ എന്ന തീരുമാനം ഗുണം ചെയ്യുമെന്ന് ചൗധരി വ്യക്തമാക്കി.

uttar-pradesh-map

40 കുടുംബങ്ങളോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗംപേരും. ഗ്രാമീണരില്‍ മിക്കവര്‍ക്കും മുന്നിലധകം മക്കള്‍ ഉള്ളവരാണ്. ഹിന്ദുക്കളും മുസ്ലീംകളും ഒരു പോലെ താമസിക്കുന്ന ഗ്രാമമാണ് ബെയ്‌സ്വാള്‍. പഞ്ചായത്ത് തലവന്റെ തീരുമാനത്തോട് പലരും സമ്മിശ്രമായാണ് പ്രതികരിച്ചത്.

പാരമ്പര്യമായി ഖാപ് തലവന്മാര്‍ ആകുന്നവരാണ് മിക്കവും. ബെയ്‌സ്വാള്‍ ഖാപ് പഞ്ചായത്ത് തലവന്‍ 27 വര്‍ഷമായി ഇവിടെ തലവനാണ്. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥനങ്ങളിലും നടപ്പക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും കുടുംബാസൂത്രണം ഫലപ്രദമല്ല. ഖാപ് പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഇവിടങ്ങളില്‍ വലിയ മാറ്റത്തിന് നിദാനമാകും.

English summary
UP Khap Panchayat Asks Villages to Follow Two-Child Limit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X