കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 രൂപയ്ക്കായി 22 വര്‍ഷത്തെ നിയമപോരാട്ടം, ഒടുവില്‍ റെയില്‍വേ മുട്ടുകുത്തി..അഭിഭാഷകന് വിജയം

Google Oneindia Malayalam News

മഥുര: റെയില്‍വേ 20 രൂപ അധിമായി ഈടാക്കിയത് ചോദ്യം ചെയ്‌ത് അഭിഭാഷകൻ നിയമ പോരാട്ടം നടത്തിയത് 21 കൊല്ലം. ഉത്തര്‍പ്രദേശിലെ ഗാലി പാര്‍പാഞ്ച് സ്വദേശിയായ തുംഗ്‌നാഥ് ചതുര്‍വേദി ചതുര്‍വേധിയാണ് നീണ്ട 21 കൊല്ലം നിയമ പോരാട്ടം നടത്തിയത്.

1999-ല്‍ തുംഗ്‌നാഥില്‍ നിന്ന് റെയില്‍വെ 20 രൂപ അധികചാര്‍ജായി ഈടാക്കിയിരുന്നു. അധികമായി ഈടാക്കിയ 20 രൂപയും 21 കൊല്ലക്കാലത്തേക്ക് 12 ശതമാനം വാര്‍ഷികപലിശയും പരാതിക്കാരന്‍ നേരിട്ട അസൗകര്യത്തിന് 15,000 രൂപ നഷ്ടപരിഹാരമായും റെയില്‍വേ നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്.

railway

1999 ഡിസംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാലി പാര്‍പാഞ്ച് സ്വദേശിയായ തുംഗ്‌നാഥ് മുറാദാബാദിലേക്ക് പോകാനായി മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് ടിക്കറ്റുകളെടുത്തു. ഒരു ടിക്കറ്റിന് 35 രൂപയായതിനാല്‍ 70 രൂപയാണ് തുംഗ്‌നാഥ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് 90 രൂപയാണ് ബുക്കിങ് ക്ലര്‍ക്ക് ഈടാക്കിയത്. 20 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ബുക്കിങ് ക്ലര്‍ക്ക് തുക മടക്കി നല്‍കാന്‍ തയ്യാറായില്ല. ട്രെയിന്‍ സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്ന് തുംഗ്‌നാഥ് മുറാദാഹാദിലേക്ക് യാത്രയാവുകയും ചെയ്തു.

'കമ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികള്‍, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവര്‍'; ജലീലിനെ തള്ളി ഇപി ജയരാജൻ'കമ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികള്‍, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവര്‍'; ജലീലിനെ തള്ളി ഇപി ജയരാജൻ

പിന്നീട് അദ്ദേഹം ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഗൊരഖ്പുര്‍ ജനറല്‍ മാനേജരേയും മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ബുക്കിങ് ക്ലര്‍ക്കിനേയും എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി നല്‍കിയത്. കേസ് 21 കൊല്ലം നീണ്ടുപോയെങ്കിലും നിയമത്തില്‍ താനര്‍പ്പിച്ച വിശ്വാസം സഫലമായതിന്റെ സന്തോഷത്തിലാണ് തുംഗ്‌നാഥ്.
നീതിക്ക് വേണ്ടി ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെങ്കിലും അന്യായത്തിനെതിരെ വിധി വന്നതില്‍ സംതൃപ്തനാണെന്ന് തുംഗ്‌നാഥ് പ്രതികരിച്ചു.

സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്‍റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..

English summary
UP Lawyer Went To Court Against Railways Over Rs 20. He Just Won The Consumer Forum has ordered the Railways to pay the amount with in 30 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X