പ്രതീക്ഷിച്ചത് മകനെ; ഒരുമാസം പ്രായമായ മകളെ അച്ഛനും കുടുംബാഗങ്ങളും കൊലപ്പെടുത്തി
ലക്‌നൗ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണ്‍പെണ്‍ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ളതായി അടുത്തിടെ നടന്ന കണക്കെടുപ്പില്‍ വെളിപ്പെട്ടിരുന്നു. ആണ്‍കുട്ടികളെ മാത്രം മതിയെന്നാണ് ഇവിടങ്ങളിലെ ഭൂരിപക്ഷംപേരും ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികളെ ഭ്രൂണാവസ്ഥയില്‍ തന്നെ നശിപ്പിക്കുക പതിവുള്ള കാര്യമാണ്.
ഇത്തരത്തില്‍ ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരില്‍ ഒരുമാസം മാത്രം പ്രായമായ മകളെ അച്ഛനും കുടുംബാഗങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് യുവതി ആരോപിക്കുന്നു. ആണ്‍ കുട്ടിയെ പ്രതീക്ഷിച്ച അച്ഛന്റെ വീട്ടുകാര്‍ പെണ്‍കുട്ടി ജനിച്ചതോടെ കലഹമായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

മൂന്നു വര്‍ഷം മുമ്പാണ് രാജേഷ് ചൗഹാനും സംഗീതയും വിവാഹിതരായത്. അടുത്തിടെ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍, കുട്ടി ജനിച്ചതുമുതല്‍ കലഹവും ആരംഭിച്ചു. കഴിഞ്ഞദിവസം പുറത്തുപോയി വന്ന സംഗീത മകള്‍ മരിച്ചതായി കാണുകയായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോല്‍ ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിച്ച് മുറിയില്‍ അടച്ചിടുകയും കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.
ഒടുവില്‍ ഇവിടെനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ സിങ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും പോലീസ് ഓഫീസര്‍ പറഞ്ഞു.
റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!












Click it and Unblock the Notifications