സീറ്റ് നൽകിയില്ല, ഉത്തർപ്രദേശിൽ മറ്റൊരു മന്ത്രി കൂടി എസ്പിയിലേക്ക്? പ്രതികരണം ഇങ്ങനെ
ലഖ്നൗ; നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വതം ലഭിക്കാത്തതോടെ യുപിയിൽ മറ്റൊരു മന്ത്രി കൂടി പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തം. മന്ത്രി സ്വാതി സിംഗാണ് പട്ടികയിൽ ഇടംപിടിക്കാതിരുന്നത്. ലഖ്നൗ ജില്ലയിൽ സരോജിനി നഗറിൽ നിന്നും മത്സരിക്കാനുള്ള താത്പര്യത്തിലായിരുന്നു സ്വാതി. തനിക്കോ ഭർത്താവിനോ സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം.
എന്നാൽ കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന ഇ ഡി ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗിനാണ് ബിജെപി മണ്ഡലത്തിൽ ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്.അതേസമയം സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ സ്വാതിയും പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ തള്ളി അവർ രംഗത്തെത്തി. പാർട്ടി ഒരിക്കലും തെറ്റായ തിരുമാനം എടുക്കില്ലെന്നും താൻ ബി ജെ പി കുടുംബത്തിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയേയും ബി ജെ പി നേതൃത്വത്തോടും നന്ദി പറയുകയാണെന്നും അവർ പറഞ്ഞു.
ഒരു വിവാദത്തിലും തനിക്ക് പങ്കില്ല. തന്റെ 17ാം വയസിലാണ് ഞാൻ ബിജെപിയുടെ വിദ്യാർത്ഥി പരിഷത്തിൽ ചേർന്നത്. എന്റെ സിരകളിൽ ബിജെപി മാത്രമാണ്. ഞാൻ ബിജെപിക്കൊപ്പമാണ്, മരിക്കുമ്പോഴും ബിജെപിക്ക് ഒപ്പം തന്നെയായിരിക്കും, സ്വാതിയുടെ ഭർത്താവ് ദയ ശങ്കർ സിംഗ് പ്രതികരിച്ചു.
അതേസമയം ലഖ്നൗ ജില്ലയിലെ 9 സീറ്റുകളിലേക്കും ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ലഖ്നൗ കന്റോൺമെന്റ് സീറ്റിൽ മന്ത്രി ബ്രിജേഷ് പഥകിനാണ് സീറ്റ് നൽകിയിരിക്കുന്നത്. ലഖ്നൗ ഈസ്റ്റിൽ മന്ത്രി അഷുതോഷ് ടണ്ടനേയും ലഖ്നൗ സെൻട്രലിൽ രജനീഷ് ഗുപ്തയേയുമാണ് മത്സരിപ്പിക്കുന്നത്.
അതേസമയം ലഖ്നൗ കന്റോൺമെന്റ് സീറ്റിൽ ടിക്കറ്റ് ലഭിക്കാതിരുന്നതോടെ പാർട്ടി എം പി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷി പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. റീത്തയും മായങ്കും എസ് പി നേതൃത്വവുമായി ചർച്ച നടത്തുകയാണ്. മായങ്ക് എസ് പിയിൽ ചേർന്നാൽ അദ്ദേഹത്തിന് നേതൃത്വം കന്റോൺമെന്റ് സീറ്റ് അനുവദിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് എസ് പി ലഖ്നൗ ദില്ലയിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സരോജിനി നഗർ മാത്രം ഒഴിച്ച് നിർത്തിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയത്. ഇതോടെ മന്ത്രി സ്വാതിക്കോ ഭർത്താവിനോ വേണ്ടിയാണോ നേതൃത്വം സീറ്റ് ഒഴിച്ചിട്ടതെന്ന ആകാംഷയും നിലനിൽക്കുന്നുണഅട്.
ഫെബ്രുവരി 10 മുതൽ 7 ഘട്ടങ്ങളിലായാണ് യു പിയിൽ തിരഞ്ഞെടുപ്പ്. 403 അംഗ നിയമസഭ സീറ്റുള്ള സംസ്ഥാനത്ത് ബി ജെ പി, കോണ്‍ഗ്രസ്, എ് പി, ബി എസ് പി എന്നീ പാർട്ടികളുടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 202 സീറ്റാണ് ആവശ്യം. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി സംസ്ഥാന അധികാരം പിടിച്ചത്. ഇക്കുറി സംസ്ഥാന ഭരണം പിടിക്കുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല.
ഇതുവരെ ബി ജെ പിയിൽ നിന്ന് 9 മന്ത്രിമാരും 11 എം എൽ എമാരും എസ് പിയിലേക്ക് ചേക്കേറിയിട്ടുണ്ട്. മാത്രമല്ല കാർഷിക നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും പാർട്ടിക്കെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ ബി ജെ പിയുടെ വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ബ്രാഹ്മണ വിഭാഗത്തിനിടയിലും ഒ ബി സി വിഭാഗത്തിനിടയിലും പാർട്ടിക്കെതിരെ അതൃപ്തികൾ ഉണ്ട്. ബി ജെ പി തന്നെ സംസ്ഥാനത്ത് വിജയം ആവർത്തിക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. അതേസമയം സീറ്റുകൾ കുത്തനെ കുറയുമെന്നാണ് സർവ്വേകൾ ചൂണഅടിക്കാട്ടുന്നത്.












Click it and Unblock the Notifications