Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുർവേദിക് കമ്പനിയുടെ വ്യാജ സർട്ടിഫിക്കറ്റുമായി വ്യാജ ലൈംഗിക ഉത്തേജക മരുന്നുവിൽപന; ഒടുവിൽ സംഭവിച്ചത്

വ്യാജ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന നാല് പേരെയാണ് എസ്ടിഎഫ് സംഘം പിടികൂടിയിരിക്കുന്നത്

Fake31

പലതരം തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്ന. ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത കാര്യങ്ങളിൽ കൂടി തട്ടിപ്പ് നടക്കും. അത്തരത്തിൽ ഒരു തട്ടിപ്പ് ഇപ്പോൾ കയ്യോടെ പിടികൂടിയിരിക്കുകയാണ്. വ്യാജസർട്ടിഫിക്കറ്റ് ഉപയോ​ഗിക്ക് ലൈം​ഗിക ഉത്തേജക മരുന്ന് വിൽപന നടത്തിയവരെയാണ് പിടികൂടിയിരിക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന നാല് പേരെയാണ് എസ്ടിഎഫ് സംഘം പിടികൂടിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൊറാദാബാദിൽ നിന്നുള്ള ധർമ്മ സിംഗ്, ധ്യാൻ സിംഗ്, വീർ സിംഗ്, സംഭാലിൽ നിന്നുള്ള ഗുലാബ് സിംഗ് എന്ന ലാൽ സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നാല് മൊബൈൽ ഫോണുകൾ, ഒരു ക്യാഷ് ബുക്ക്, രണ്ട് വ്യാജ സർട്ടിഫിക്കറ്റുകൾ, ആയുർവേദ ഗുളികകൾ നിറച്ച 22 ചെറിയ കുപ്പികൾ, 2,640 രൂപ എന്നിവ പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. വ്യാജ ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന കൂടുതൽ സംഘങ്ങളെ കണ്ടെത്താൻ ഒരു ടീം രൂപീകരിച്ചുവെന്ന് എസ്ടിഎഫ് അഡിഷണൽ എസ്പി വിശാൽ വിക്രം പറഞ്ഞു.

അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. "ഞങ്ങൾ ഒരു ട്രാപ്പിലൂടെയാണ് ഇവരെ പിടികൂടിയത്. കുറ്റവാളികൾ ഒരു സൈബർ കഫേ ഉടമയ്ക്ക് 750 രൂപ നൽകിയാണ് ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കാനുള്ള വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയതെന്ന് മനസിലാക്കിയിട്ടുണ്ട്. ആളുകൾക്ക് വ്യാജ മരുന്നുകൾ വിറ്റതായി പിടിയിലായവർ സമ്മതിച്ചിട്ടുമുണ്ട്". അന്വേഷണ ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ, ഇവർ സംഘടിത സംഘമാണെന്നും ആളുകളെ കബളിപ്പിച്ചതിന് സൈബർ കഫേയിൽ നിന്ന് സഹാറൻപൂരിലെ അമർ ജീവൻ ആയുർവേദിക് കമ്പനിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണെന്നും വ്യക്തമായി. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംഘം ആളുകളെ വിളിച്ചുവരുത്തി ആയുർവേദമെന്ന് വിശേഷിപ്പിച്ച് മരുന്ന് നൽകുകയായിരുന്നു...

ഈ വ്യാജമരുന്നുകൾ വിറ്റ് ജനങ്ങളിൽ നിന്ന് വൻ തുകയാണ് സംഘം പിരിച്ചെടുത്തത്. ഉപഭോക്താക്കൾക്ക് വ്യാജ രസീത് നൽകുകയും ചെയ്യാറുണ്ടായിരുന്നു. പ്രതികൾക്കെതിരെ ഐപിസി 419, 420, 467, 468 വകുപ്പുകൾ പ്രകാരം പാറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+