കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഷനുകളില്‍ തന്റെ പടം ഫ്രെയിം ചെയ്ത്‌വെക്കണമെന്ന് യുപി ഡിജിപി

  • By Aiswarya
Google Oneindia Malayalam News

ലക്‌നൗ :പൊലീസ് സ്‌റ്റേഷനുകളില്‍ രാഷ്ട്രപിതാവിന്റെ ചിത്രം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്‌റ്റേഷനില്‍ ഡിജിപിയുടെ ചിത്രം വെക്കണം എന്നു പറഞ്ഞാല്‍ എന്തുചെയ്യും. എന്നാല്‍ ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി തന്റെ ചിത്രം ഫ്രെയിം ചെയ്ത് പൊലീസ് സ്‌റ്റേഷനുകളില്‍ വയ്ക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കിയിരിക്കുകയാണ്. വിരമിക്കാന്‍ ഒരുമാസം കൂടിയുള്ള ഡിജിപി എ.കെ. ജെയ്‌നാണ് ഈ വിവാദ ഉത്തരവ് പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

പൊലീസ് വേഷത്തിലുള്ള ഔദ്യോഗിക ചിത്രം ലക്‌നൗവിലെ ഒരു സ്റ്റുഡിയോയില്‍ നിന്നു വേണം വാങ്ങാനെന്നുമാണ് ഡിജിപിയുടെ അസിസ്റ്റന്റായ ബി.ജി ജോഗ്ദാന്ത നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

up-map

അതേസമയം, യുപിയില്‍ ഇതു പുതിയ സംഭവമല്ലെന്നാണ് ഡിജിപിയുടെ ഓഫിസിന്റെ നിലപാട്. എന്നാല്‍ ഈ വിവാദ നിര്‍ദേശത്തിനെതിരെ നിരവധി എതിര്‍പ്പുകള്‍ ഉയരുകയാണ്. നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൂതന്‍ താക്കൂര്‍ പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്

ഡിജിപി ക്രമസമാധാന പരിപാലനമാണ് നടത്തേണ്ടതെന്നും കുറ്റകൃത്യനിരക്കു കുറയ്ക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും ബിജെപി വക്താവ് വിജയ് ബഹദൂര്‍ പഥക്ക് പറഞ്ഞു.

English summary
Uttar Pradesh Director General of Police (DGP) AK Jain's office has directed police officials across the state to buy and put up framed photographs of the police chief in their offices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X