കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ ഫോട്ടോയെടുക്കാന്‍ മത്സരം; യുപിയില്‍ വരന്റെയും വധുവിന്റെ ബന്ധുക്കള്‍ ചെയ്തത് കണ്ടാല്‍ ഞെട്ടും!!

Google Oneindia Malayalam News

ദില്ലി: വിവാഹം എന്നത് വലിയ ബഹളത്തോടെ നടക്കുന്ന കാര്യമാണ്. ബന്ധുക്കളുടെ വലിയൊരു തിരക്കും ഈ സമയത്ത് കാണാം. ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രം നടക്കണമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന സമയം കൂടിയാണിത്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു കാര്യം ഈ സമയത്ത് നടന്നാല്‍ എന്ത് ചെയ്യും. അങ്ങനെയൊരു കാര്യം നടന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വിവാഹത്തില്‍.

ഇവിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചെയ്ത കാര്യങ്ങളാണ് ഞെട്ടിക്കുന്നത്. വലിയ ഏറ്റുമുട്ടല്‍ തന്നെയാണ് ഈ വിവാഹത്തില്‍ തമ്മിലുണ്ടായിരിക്കുന്നത്. കാരണം കേട്ടാല്‍ ആരും അമ്പരന്ന് പോകും. അത്രയ്ക്ക് മോശമായ കാര്യങ്ങളാണ് നടന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

യുപിയിലെ ദിയോറിയ ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെ നടന്ന വിവാഹത്തിലാണ് ബന്ധുക്കളുടെ കടുത്ത പ്രയോഗം തന്നെയുണ്ടായിരിക്കുന്നത്. ഇവിടെ ഒരു ചിത്രമെടുക്കുന്നതിന്റെ പേരില്‍ നടന്ന തര്‍ക്കമാണ് പൊരിഞ്ഞ അടിയായി മാറിയത്. വരമാല ചടങ്ങിന് ശേഷമാണ് പ്രശ്‌നങ്ങള്‍ കടുപ്പമേറിയതായത്. വരന്റെയും വധുവിന്റെ ആളുകള്‍ കടുത്ത വാഗ്വാദമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.

2

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷിനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷി

ഡിസംബര്‍ എട്ടിനാണ് വിവാഹം നടന്നത്. വിവാഹത്തിനായി എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത്. വിവാഹ സംഘം രാംപൂര്‍ കര്‍ഖാന ദസ്സില്‍ നിന്ന് മാധവ്പൂര്‍ ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഫോട്ടോ എടുക്കുന്ന സെഷന്‍ വന്നതോടെ സന്തോഷത്തോടെ നിന്നിരുന്ന ആളുകള്‍ തമ്മില്‍ പൊരിഞ്ഞ അടിയായിരുന്നു. കണ്ണില്‍ കണ്ടവരൊക്കെ അടി വാങ്ങിക്കൂട്ടുന്നതാണ് കണ്ടത്. പലര്‍ക്കും എന്തിനാണ് ഇവര്‍ തമ്മില്‍ അടിയുണ്ടാക്കുന്നതെന്ന് പോലും അറിയില്ലായിരുന്നു.

3

ഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെ

വിവാഹ സദ്യക്ക് പപ്പടം രണ്ടാമത് വിളമ്പാതിരുന്നതിന് പൊരിഞ്ഞ തല്ലുണ്ടായ നാടാണ് കേരളം. സമാന സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലുമുണ്ടായിരിക്കുന്നത്. വിവാഹ ഫോട്ടോയുടെ പേരിലാണ് ആളുകള്‍ പരസ്പരം ഏറ്റുമുട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വലിയ ആഘോഷത്തോടെ നടക്കുകയായിരുന്നു വിവാഹം, ഈ സംഭവത്തോടെ വലിയ വിവാദത്തിലായിരിക്കുകയാണ്. നാട്ടുകാരും, അതുപോലെ വരനും വധുവിനും വരെ ഇത് നാണക്കേടായി മാറിയിരിക്കുകയാണ്.

4

വരന്റെ ആളുകള്‍ മദ്യപിച്ചിട്ടാണ് വിവാഹത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ ആദ്യം ഫോട്ടോ എടുക്കുമെന്ന് ഇവര്‍ പറയുകയായിരുന്നു. ആദ്യമൊന്നും ആരും എതിര്‍ത്തില്ല. പക്ഷേ നിമിഷ നേരം കൊണ്ട് ഇത് വാഗ്വാദമായി മാറുകയായിരുന്നു. പിന്നെ അടിയായിരുന്നു. വരന്റെ അമ്മാവന്‍ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അടിയേറ്റ് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. വരന്റെ സഹോദരിക്കും തമ്മില്‍ തല്ലില്‍ മുറിവേറ്റിട്ടുണ്ട്.

5

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

രാംപൂര്‍ ഖര്‍ക്കാന പോലീസ് സംഭവസ്ഥലത്ത് ഉടനെത്തുകയും, രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തല്‍ക്കാലത്തേക്ക് പ്രശ്‌നം പരിഹരിച്ചത്. മുറിവേറ്റ ആളുകളെ സദര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുന്നതെന്നും, ഫോട്ടോ എടുക്കുന്നതിനെ ചൊല്ലി വലിയ അടിപിടിയുണ്ടായെന്നും ആരോ വിളിച്ച് അറിയിച്ചെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവര്‍ ഞങ്ങള്‍ വരുമ്പോഴേക്ക് ആശുപത്രിയിലേക്ക് പോയിരുന്നു. ഒരു സംഘം പോലീസുമായിട്ടാണ് ഞങ്ങള്‍ അവിടെയെത്തിയതെന്ന് എസ്‌ഐ ബല്‍റാം സിംഗ് പറഞ്ഞു. അതേസമയം ഈ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വരന്‍ ആകെ ദേഷ്യത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ പോലും വരന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവാഹവുമായി മുന്നോട്ട ്‌പോവുകയായിരുന്നു.

English summary
up: relatives turned villains in marriage photo session after they fight each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X