Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം തീർക്കാൻ പണം വേണം; അമ്മയുടെ പേരിൽ ഇൻഷൂറൻസ് പോളിസി എടുത്ത് കൊലപ്പെടുത്തി മകൻ

ഉത്തർപ്രദേശ്: ഓൺലൈൻ ​ഗെയിമിലൂടെ ഉണ്ടായ ലക്ഷങ്ങൾ വരുന്ന കടം തീർക്കാൻ അമ്മയെ കൊലപ്പെടുത്തി യുവാവ്. അമ്മയെ കാെന്നതിന് പിന്നാലെ പോലീസ് ഇയാളെ പിടികൂടി. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയത് എന്ന് പോലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ആണ് ഈ സംഭവം. സുപീ എന്ന ഓൺലൈൻ ​ഗെയിമിം​ഗ് പ്ലാറ്റ്ഫോമിൽ ​ഗെയിമുകൾ കളിച്ച് യുവാവ് അതിന് അടിമയായിരുന്നു. കളിയിൽ ഇയാൾക്ക് നഷ്ടം ഉണ്ടായി. ഇതിന് പിന്നാലെ കടം വാങ്ങി കളിച്ചു. നാല് ലക്ഷത്തോളം ആണ് ഇയാൾ കടം വാങ്ങിയത്. ഈ കടം വീട്ടാനാണ് അമ്മയെ കൊലപ്പെടുത്തിയത്.

arrest

ഒരു ബന്ധുവിന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റാണ് പദ്ധതിയുടെ തുടക്കം. ഇത് ഉപയോ​ഗിച്ച് മാതാപിതാക്കൾക്ക് രണ്ട് പേർക്കും 50 ലക്ഷത്തിന്റെ ലൈഫ് ഇൻഷൂറൻസ് പോളിസികൾ വാങ്ങി. പിന്നാലെ അമ്മയെ കൊല്ലാനുള്ള പദ്ധതികൾ ഉണ്ടാക്കി. അച്ഛൻ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നത്. മൃതദേഹം ചാക്കിലാക്കി, ട്രാക്ടറിൽ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ച് പോയി. നദിയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

ഈ സമയത്ത് ചിത്ര കൂട്ട് ക്ഷേത്രത്തിൽ ദർ‌ശനത്തിന് പോയിരിക്കുകയായിരുന്നു അച്ഛൻ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ആരെയും കാണാതായതോടെ അന്വേഷിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും അവരും കണ്ടില്ലെന്നാണ് അറിയിച്ചത്.എന്നാൽ മകൻ ഹിമാൻഷു നദിയുടെ സമീപം ട്രാക്ടറുമായി നിൽക്കുന്നത് കണ്ടുവെന്ന് അയൽവാസി പറഞ്ഞു.

പോലീസിൽ പരാതി നൽകി. പോലീസ് എത്തി യുവാവിനെ ചോദ്യം ചെയ്തു. തുടർന്ന് നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കടം വീട്ടാൻ അമ്മയെ കൊന്നതാണെന്ന് ഇയാൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+