Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു, പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്തു!

ലഖ്നൗ: ഉത്തർപ്രേദശിലെ കൗശമ്പി ജില്ലയിൽ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മൂന്ന് പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. അയൽ ഗ്രാമത്തിൽ നിന്ന് കന്നുകാലികൾക്കായി കാലിത്തീറ്റ ശേഖരിക്കുന്ന സമയത്താണ് പ്രതികൾ ആക്രമിച്ചതെന്ന് പെൺകുട്ടി പോലിസിനോട് പറഞ്ഞു. പ്രതികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പ്രതികളിൽ ഒരാളെ ഗ്രാമവാസികൾ നെൽവയലിൽവെച്ച് പിടികൂടി മർട്ടനത്തിനിരയാക്കി. കുറ്റാരോപിതനായ മുഹമ്മദ് നസീം (20) ആണ് അറസ്റ്റിലായത്. ബാക്കി രണ്ട് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. മുഹമ്മദാണ് ഗ്രാമവാസികളുടെ മർദനത്തിനിരയായത്. ഇതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Molest

പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയോടും കുടുംബത്തോടും മോശമായി പോലീസ് പെരുമാറിയെന്നും ആരോപണം ഉണ്ട്. സംഭവത്തിൽ രണ്ട് പോലിസുകാരെ ഡ്യുട്ടിയിൽ നിന്ന് ഒഴിവാക്കി. തുടക്കത്തിൽ കേസ് ഫയൽ ചെയ്യാൻ പോലിസ് വിസമ്മതിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തിൽ ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരായ പെൺകുട്ടിയെ സ്കൂൾ രജിസ്റ്ററിൽ നിന്ന് പുറത്താക്കി എന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ സാന്നിധ്യം മറ്റ് വിദ്യാർത്ഥികൾക്ക് പ്രതികൂലമായി ബാധിച്ചേക്കാം എന്ന കാരണത്തിലാണ് വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+