• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭർത്താവുമായി ഒന്നിച്ച് 21കാരി: പ്രായപൂർത്തിയായ സ്ത്രീയ്ക്ക് സ്വന്തം നിലയിൽ ജീവിതം നയിക്കാമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

ലഖ്നൊ: പ്രായപൂർത്തിയായ സ്ത്രീയ്ക്ക് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിതം നയിക്കാൻ തീരുമാനമെടുക്കാമെന്ന് അലഹാബാദ് ഹൈക്കോടതി. ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിച്ച 21 കാരിയായ്ക്ക് സ്വന്തം നിബന്ധനകളനുസരിച്ച് ജീവിതം നയിക്കാമെന്നാണ് എന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതോടെ 21 കാരി ഭർത്താവിനൊപ്പം എത്തുകയും ചെയ്തു.

കര്‍ഷക സമര ഭൂമിയില്‍ വീണ്ടും ആത്മഹത്യ, അഭിഭാഷകന്റെ ആത്മഹത്യാ കുറിപ്പില്‍ മോദിയുടെ പേരും!!കര്‍ഷക സമര ഭൂമിയില്‍ വീണ്ടും ആത്മഹത്യ, അഭിഭാഷകന്റെ ആത്മഹത്യാ കുറിപ്പില്‍ മോദിയുടെ പേരും!!

ശിഖ എന്ന 21 കാരിയ്ക്ക് പ്രായപൂർത്തിയായതിനാൽ ഭർത്താവ് സൽമാൻ എന്നറിയപ്പെടുന്ന കരണിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെ ചെയ്യാമെന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം മൂന്നാം കക്ഷി സൃഷ്ടിക്കുന്ന നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഡിസംബർ 18 ന് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് ​​അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഏട്ടാ സിജെഎം ശിശുക്ഷേമ സമിതിക്ക് ശിഖ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഡിസംബർ 7 നാണ് കോടതി പരിഗണിച്ചത്. തുടർന്ന് കമ്മിറ്റി 21കാരിയുടെ കസ്റ്റഡി അടുത്ത ദിവസം തന്നെ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ ആഗ്രഹത്തിനോ താൽപ്പര്യത്തിനോ അനുസരിച്ചല്ല പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഏട്ടയിലെ സിജെഎം,സിഡബ്ല്യുസി, എന്നിവരുടെ നടപടികൾ നിയമപരമായ വ്യവസ്ഥകളെ വിലമതിക്കാത്തതിന്റെ പ്രതിഫലനമാണെന്നും ഹൈക്കോടതി പറഞ്ഞു.

പെൺകുട്ടിയുടെ ജനനതിയ്യതി 1999 ഒക്ടോബർ 4 ആയതിനാൽ സ്ത്രീയ്ക്ക് പ്രായപൂർത്തിയെത്തിയെന്ന് വ്യകതമാക്കിയിരുന്നു. ഇത് തെളിയിക്കുന്ന ഒരു സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ സിജെഎം കോടതി വിലമതിച്ചില്ലെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ഭർത്താവിനെതിരെ സെപ്റ്റംബർ 27 ന് കോട്‌വാലി ദേഹാത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായെന്നും അവളുടെ ജനനത്തീയതി 04.10.1999 ആണെന്നും ചൂണ്ടിക്കാണിച്ച കോടതി പെൺകുട്ടി മുതിർന്നതോടെയാണ് വിവാഹിതയായതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ദമ്പതികൾ താമസസ്ഥലത്ത് എത്തുന്നതുവരെ സുരക്ഷ ഏർപ്പെടുത്തണമെന്ന് കോടതി പോലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ഓൺലൈനിൽ കത്തി വാങ്ങി സുഹൃത്തിന്റെ കഴുത്തറത്തു: തലശേരിയിൽ 21 വയസുകാരന്റെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നത് ഓൺലൈനിൽ കത്തി വാങ്ങി സുഹൃത്തിന്റെ കഴുത്തറത്തു: തലശേരിയിൽ 21 വയസുകാരന്റെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നത്

ജെഡിയുവിന് അധ്യക്ഷനായി നിതീഷിന്റെ വിശ്വസ്തന്‍, ആദ്യ നീക്കം ബിജെപിക്കെതിരെ, ചതിക്ക് മറുപടി!!ജെഡിയുവിന് അധ്യക്ഷനായി നിതീഷിന്റെ വിശ്വസ്തന്‍, ആദ്യ നീക്കം ബിജെപിക്കെതിരെ, ചതിക്ക് മറുപടി!!

സൗദിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്, കനത്ത മഴയ്ക്ക് സാധ്യത!!സൗദിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്, കനത്ത മഴയ്ക്ക് സാധ്യത!!

English summary
UP woman reunites with husband as HC says she’s an adult, ‘can live life on her own terms’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X