149 ല്‍ നിന്ന് 33 ലേക്ക്, പക്ഷേ ഗുജറാത്തില്‍ കോൺഗ്രസ്സ് വളര്‍ന്നു; 9 ൽ നിന്ന് 127 ൽ എത്തിയ ബിജെപിയോ?
Recommended Video

അഹമ്മദാബാദ്: 28 വര്‍ഷം മുമ്പ് വരെ ഗുജറാത്ത് ഒറ്റയ്ക്ക് ഭരിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 1990 ല്‍ ജനതാദളിനൊപ്പം അധികാരം പങ്കിട്ടതിന് ശേഷം കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ നിലംതൊടാന്‍ സാധിച്ചിരുന്നില്ല.
1980 ലെ തിരഞ്ഞെടുപ്പില്‍ 141 സീറ്റും, 1985 ലെ തിരഞ്ഞെടുപ്പില്‍ 149 സീറ്റും നേടി അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ 1990 ല്‍ ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 33 ആയി കുറഞ്ഞു.
1980 ല്‍ വെറും 9 സീറ്റുമായിട്ടാണ് ബിജെപി രംഗത്ത് വരുന്നത്. എന്നാല്‍ 1990 മുതല്‍ ബിജെപിയുടെ ഞെട്ടിപ്പിക്കുന്ന ശക്തി പ്രകടനം ആയിരുന്നു ഗുജറാത്ത് കണ്ടത്. 2002 ല്‍ 127 സീറ്റ് വരെ നേടി ബിജെപി ഞെട്ടിച്ചു. പക്ഷേ, അതുകൊണ്ട് കോണ്‍ഗ്രസ് ഗുജറാത്തില്‍ ക്ഷയിച്ചു എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. കണക്കുകള്‍ കഥപറയും...

1980 ല്‍ സംഭവിച്ചത്
ഗുജറാത്തിലെ 38 വര്‍ഷത്തെ കണക്കെടുത്താല്‍ അതില്‍ കോണ്‍ഗ്രസ്സിന്റെ വന്‍ വീഴ്ചയും വന്‍ നേട്ടവും എല്ലാം കാണാന്‍ പറ്റും. 1980 ലെ തിരഞ്ഞെടുപ്പില്‍ 141 സീറ്റുകള്‍ നേടി ആയിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 1985 ലെ തിരഞ്ഞെടുപ്പില്‍ 149 സീറ്റുകളും നേടി.

ഒന്നുമല്ലാതിരുന്ന ബിജെപി
1980 ലേയും 85 ലേയും തിരഞ്ഞൈടുപ്പുകളില്‍ ബിജെപി ഗുജറാത്തില്‍ ഒരു ശക്തിയേ ആയിരുന്നില്ല. 1980 ല്‍ വെറും 9 സീറ്റും 85 ല്‍ 11 സീറ്റും മാത്രമായിരുന്നു ബിജെപിക്ക് സ്വന്തമായിരുന്നത്. എന്നാല്‍ പിന്നെ കളിമാറി.

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്
149 സീറ്റുകളുമായി അധികാരത്തിലേറിയ കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ നിലംപരിശാവുകയായിരുന്നു. 1990 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് വെറും 33 സീറ്റുകള്‍. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് ഷെയര്‍ നഷ്ടപ്പെട്ടു എന്ന് ഈ കണക്ക് വച്ച് പറയാന്‍ പറ്റില്ല. ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം അത്തവണയും കോണ്‍ഗ്രസ്സിന് തന്നെ ആയിരുന്നു.

11 ല്‍ നിന്ന് 67 ലേക്ക്
ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് ബിജെപി തന്നെ ആയിരുന്നു. വെറും 11 സീറ്റില്‍ നിന്ന് 1990 ലെ തിരഞ്ഞെടുപ്പിലേക്കെത്തിയപ്പോള്‍ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായിമാറി ബിജെപി. 67 സീറ്റുകളാണ് ആ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്.

പതിയെ പതിയെ
1990 ജെഡിയ്‌ക്കൊപ്പം അധികാരം പങ്കിട്ട കോണ്‍ഗ്രസിന് പിന്നീട് ഗുജറാത്തില്‍ കാര്യമായി ഒരു നേട്ടവും കൈവരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 1990 ലെ ആ കടുത്ത പരാജയത്തില്‍ നിന്ന് പതിയെ പതിയെ കോണ്‍ഗ്രസ് കരകയറുക തന്നെ ആയിരുന്നു.

മോദി പ്രഭാവത്തിലും
നരേന്ദ്ര മോദി പ്രഭാവത്തിലും കോണ്‍ഗ്രസിന് അത്ര വലിയ നഷ്ടങ്ങള്‍ സംഭവിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. 1990 ല്‍ 33 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പില്‍ 45 സീറ്റുകളുമായി നില മെച്ചപ്പെടുത്തി. 1998 ലെ തിരഞ്ഞെടുപ്പില്‍ 53 സീറ്റുകള്‍ നേടി. 2002 ല്‍ ഇത് 51 ആയി കുറഞ്ഞു.

മികച്ച പ്രകടനം
നരേന്ദ്ര മോദി ഏറ്റവും ശക്തനായി മാറിയ 2012 ലെ തിരഞ്ഞെപ്പില്‍, കഴിഞ്ഞ 38 വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച വിജയം ആയിരുന്നു കോണ്‍ഗ്രസ് നേടിയത്. 61 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

കിടിലന്‍ മത്സരം
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി കേന്ദ്രത്തിലേക്ക് പോയെങ്കിലും ഗുജറാത്തിലെ ശ്രദ്ധ വിട്ടിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മോദി തന്നെ ആയിരുന്നു ബിജെപിയെ മുന്നില്‍ നിന്ന് നയിച്ചത്. എതിര്‍പക്ഷത്ത് രാഹുല്‍ ഗാന്ധിയും ജിഗിനേഷ് മേവാനിയും ഹാര്‍ദ്ദിക് പട്ടേലും കൈകോര്‍ത്തു.












Click it and Unblock the Notifications