കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 കോണ്‍ഗ്രസിന്റെ വര്‍ഷം; യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യത്തിലേക്ക്‌

Google Oneindia Malayalam News

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മഹാരാഷ്ട്രയില്‍ കടുത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. സഖ്യകക്ഷിയായ ശിവസേനയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ലോക്‌സഭാ തിഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന സൂചനയാണ് അമിത് ഷാ കഴിഞ്ഞ ദിവസം നല്‍കിയത്.

ശിവസേനയുമായുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഒറ്റയ്ക്ക് മത്സരിക്കാന്‍ പ്രാപ്തരാകണമെന്നാണ് അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദ്ദശിച്ചത്. അതേസമയം മറുവശത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സീറ്റ് വിതരണ ചര്‍ച്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പിന്തുണയുമായി മറ്റൊരു പാര്‍ട്ടികൂടി രംഗത്ത് എത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ പിന്തുണച്ചുകൊണ്ട് യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഈ നീക്കം. വലിയ രാഷ്ട്രീയ ശക്തിയല്ലെങ്കിലും ചില മണ്ഡലങ്ങളിലെങ്കിലും ഫലത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന അംഗബലം യുആര്‍പിക്കുണ്ട്.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

സഖ്യ ചര്‍ച്ചകളുടെ ഭാഗമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാനുമായും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനുമായും ഞായറാഴ്ച്ച മുംബൈയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ്

കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ്

2019 ല്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിന് രാജ്യം സാക്ഷ്യം വഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടും.രാജ്യത്ത് മതേതരത്വം പുലരാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണം.മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. സഖ്യകക്ഷികളെപ്പോലും കൂടെനിര്‍ത്താന്‍ ബിജെപിക്ക് സാധ്യമാവുന്നില്ലെന്ന് യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു.

48 ലോക്‌സഭാ സീറ്റുകളില്‍

48 ലോക്‌സഭാ സീറ്റുകളില്‍

മഹാരാഷ്ട്രയില്‍ ആകെയുള്ള 48 ലോക്‌സഭാ സീറ്റുകളില്‍ 40 എണ്ണം എന്‍സിപിയും കോണ്‍ഗ്രസും പങ്കെിട്ടെടുക്കാനാണ് തീരുമാനം. ഇരുപാര്‍ട്ടികളും 20 സീറ്റുകളിലാണ് മത്സരിക്കുക. ശേഷിക്കുന്ന 8 സീറ്റുകള്‍ തങ്ങളുടെ സഖ്യക്ഷികള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഇതില്‍ 3 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.

ബിജെപി-ശിവസേന

ബിജെപി-ശിവസേന

ബിജെപിയേയും ശിവസേനയേയും ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ എല്ലാം പാര്‍ട്ടികളും ഒരു കുടക്കീഴില്‍ അണിനിരക്കുകയാണ്. ഇവരെ എങ്ങനെ ഉള്‍ക്കൊള്ളും എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേയും ശരദ് പഹാറിന്റേതുമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാന്‍ വ്യക്തമാക്കുന്നത്.

സിപിഎമ്മും

സിപിഎമ്മും

അതേസമയം തന്നെ ബിജെപിക്കെതിരെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി നീക്കുപോക്കിനായി സിപിഎമ്മും ഒരുങ്ങുകയാണ്. സഖ്യത്തിന്റെ ഭാഗമാവാതെ നീക്കുപോക്കിനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറിയംഗം മഹേന്ദ്രസിങ് വ്യക്തമാക്കുന്നത്.

പാല്‍ഘര്‍, ഡിന്‍ഡോളി

പാല്‍ഘര്‍, ഡിന്‍ഡോളി

പാല്‍ഘര്‍, ഡിന്‍ഡോളി എന്നീ സീറ്റുകളിലാണ് സിപിഎം കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി നീക്കുപോക്കിന് ശ്രമിക്കുക. ബിജെപിക്കതിരെ അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി പ്രാദേശിക സഹകരണത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. ഇതിനു ചുവടുപ്പിടിച്ചാണ് മഹാരാഷ്ട്രയിലെ സിപിഎം നീക്കം.

പിന്തുണ നല്‍കും

പിന്തുണ നല്‍കും

പാര്‍ട്ടിക്ക് സ്വാധീനമുള്ള സീറ്റുകളില്‍ മത്സരിക്കുകയും ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടേയും പിന്തുണ തേടാനാണ് സിപിഎം ശ്രമിക്കുന്നത്. പകരം മറ്റു സീറ്റുകളില്‍ സിപിഎം കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പിന്തുണ നല്‍കും.

സിപിഎം നാലാംസ്ഥാനത്ത്

സിപിഎം നാലാംസ്ഥാനത്ത്

പാല്‍ഘര്‍ ഉള്‍പ്പടേയുള്ള രണ്ട് സീറ്റുകളിലാണ് സിപിഎം നീക്കുപോക്കിന് ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാല്‍ഘറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പിന്തള്ളി സിപിഎം നാലാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.

ലോംഗ് മാര്‍ച്ചിനു ശേഷം

ലോംഗ് മാര്‍ച്ചിനു ശേഷം

സംസ്ഥാനത്തെ ആദിവാസി ഗോത്രമേഖലകളില്‍ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിനു ശേഷം സിപിഎമ്മിന് വലിയ മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടികോണ്‍ഗ്രസ് രേഖ കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം തള്ളിയ സാഹചര്യത്തിലാണ് നീക്കു പോക്ക് എന്ന പേരിലുള്ള അടവുനയത്തിന് സംസ്ഥാന ഘടകം തീരുമാനിച്ചത്.

English summary
urp supports ncp congress in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X