തിരിച്ചടിക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ വേണ്ട! ട്രംപ് നിരീക്ഷിക്കുന്നു, പാകിസ്താന് മുന്നറിയിപ്പ്
ദില്ലി: കശ്മീരിനെ ചൊല്ലിയുളള ഇന്ത്യ-പാക് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അപ്രതീക്ഷിതമായി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പാകിസ്താനെ ഞെട്ടിച്ചിരിക്കുകയാണ്. പുല്‍വാമ ആവര്‍ത്തിക്കുമെന്നും കാര്യങ്ങള്‍ യുദ്ധത്തിലേക്ക് എത്തും എന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രതികരണം.
ഐക്യരാഷ്ട്ര സഭയേയും അന്താരാഷ്ട്ര സമൂഹത്തേയും ഇന്ത്യയ്ക്ക് എതിരെ നിര്‍ത്താനുളള ശ്രമങ്ങള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുമുണ്ട്. മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയുമാണ് പാകിസ്താന്‍. അതിനിടെ അമേരിക്ക പാകിസ്താന് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

നയതന്ത്ര യുദ്ധവുമായി പാകിസ്താൻ
ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തതോടെ ഇന്ത്യക്കെതിരെ കടുത്ത നടപടികളിലേക്ക് പാകിസ്താന്‍ കടന്നിരിക്കുകയാണ്. ഇന്ത്യയുമായുളള നയതന്ത്ര സഹകരണം കുറയ്ക്കുക എന്നതടക്കമുളള നീക്കങ്ങളിലേക്കാണ് പാകിസ്താന്‍ കടന്നിരിക്കുന്നത്. ഇന്ത്യയുമായുളള ഉഭയകക്ഷി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തി വെക്കാനും ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചു.

സൈന്യത്തിന് നിർദേശം
അടുത്ത മാസം അഞ്ചാം തിയ്യതി വരെ പാക് വ്യോമ മേഖല ഭാഗികമായി അടച്ച് കഴിഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാകിസ്താന്‍ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ പാക് സ്ഥാനപതിയെ രാജ്യത്തേക്ക് തിരിച്ച് വിളിച്ചിട്ടുമുണ്ട്. ഇന്ത്യക്കെതിരെ യുഎന്‍ രക്ഷാ സമിതിയെ സമീപിക്കാനാണ് പാകിസ്താന്റെ നീക്കം. അതിനിടെ പാക് സൈന്യത്തോട് ജാഗരൂകരായി ഇരിക്കാന്‍ ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇടപെടൽ വേണ്ട
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നും ഒരു അന്താരാഷ്ട്ര സംഘടനയുടേയും ഇടപെടല്‍ ഈ വിഷയത്തില്‍ ആവശ്യമില്ല എന്നുമാണ് ഇന്ത്യയുടെ നിലപാട്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ് എന്നും അതിന് വേണ്ടി ജീവന്‍ കളയാനും തയ്യാറാണ് എന്നുമാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്. കശ്മീരില്‍ വന്‍ സുരക്ഷയും നിയന്ത്രണങ്ങളും തുടരുകയാണ്. അതുകൊണ്ട് തന്നെ ചെറിയ രീതിയിലുളള പ്രതിഷേധങ്ങള്‍ മാത്രമേ ഇതുവരെ കശ്മീരില്‍ ഉയര്‍ന്നിട്ടുളളൂ.

തിരിച്ചടി വേണ്ട
കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം എന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. എന്ന് മാത്രമല്ല തിരിച്ചടിക്കാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍ അത് വേണ്ട എന്നാണ് പാകിസ്താന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്കുളള നുഴഞ്ഞ് കയറ്റത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രംപ് നിരീക്ഷിക്കുന്നു
പാക് മണ്ണിലെ തീവ്രവാദം അവസാനിപ്പിക്കാന്‍ വ്യക്തമായ നടപടിയെടുക്കാനും അമേരിക്കന്‍ സെനറ്റര്‍മാരായ റോബര്‍ട്ട് മെനന്‍ഡെസ്, ഇലിയട്ട് എന്‍ജെല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. മേഖലയിലുണ്ടാകാനിടയുളള അസ്ഥിരത അടക്കം ഇന്ത്യയുടെ നീക്കം അതിര്‍ത്തിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications