825 സീറ്റിൽ ജയിക്കാനായത് രണ്ടിടത്ത് മാത്രം; ഉത്തർപ്രദേശ് പ്രിയങ്കയ്ക്ക് ബാലികേറമല?
കോൺഗ്രസിനെ സംബന്ധിച്ചടുത്തോളവും ദേശീയ തലത്തിൽ ഒരു തിരിച്ചുവരവിന് ഉത്തർപ്രദേശിൽ കരുത്ത് കാട്ടിയെ തീരു
ലഖ്നൗ: അടുത്ത വർഷം രാജ്യം തന്നെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളിലൊന്നാണ് ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ളത്. ബിജെപിയും എസ്പിയും ബിഎസ്പിയുമെല്ലാം കളം നിറഞ്ഞ് നിൽക്കുന്ന പോരാട്ട ഭൂമിയിൽ ശക്തമായ ചതുർകോണ മത്സരത്തിന് കോൺഗ്രസിന്റെ സാനിധ്യവും നിർണായകമാണ്. കോൺഗ്രസിനെ സംബന്ധിച്ചടുത്തോളവും ദേശീയ തലത്തിൽ ഒരു തിരിച്ചുവരവിന് ഉത്തർപ്രദേശിൽ കരുത്ത് കാട്ടിയെ തീരു. പ്രത്യേകിച്ച് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽകണ്ട്.
ആരാണ് സിരിഷ ബന്ദ്‌ല? ബഹിരാകാശത്തേക്ക് കുതിച്ച ഇന്ത്യയുടെ രണ്ടാം വനിത- ചിത്രങ്ങള്‍

എന്നാൽ കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ മനോവീര്യം തന്നെ തകർക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടന്ന 825 സീറ്റുകളിൽ കോൺഗ്രസ് പിന്തുണച്ച രണ്ട് സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചത്. ഭരണകക്ഷിയായ ബിജെപി തിരഞ്ഞെടുപ്പ് തൂത്തുവാരുകയും ചെയ്തു. ഇതോടെ 30 വർഷത്തിന് ശേഷം ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസിന് നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

എഐസിസി ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്ക ഗാന്ധിയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല. തിരിച്ചടികളിൽ പതറാതെ സംസ്ഥാനം കൈപ്പിടിയിലൊതുക്കാൻ ആവനാഴിയിലെ അസ്ത്രങ്ങളോരൊന്നും പുറത്തെടുക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്നാൽ അത് എത്രത്തോളം വിജയം കാണുമെന്ന് കാത്തിരുന്ന് തന്നെ അറിയണം.

എസ്‌പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതും കോൺഗ്രസിന് ക്ഷീണമാണ്. കഴിഞ്ഞ തവണ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും കോൺഗ്രസിന് നേടാനായത് ഏഴ് സീറ്റുകൾ മാത്രമാണ്. ഇത്തവണ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസും സഖ്യമില്ലാതെയാകും തിരഞ്ഞെടുപ്പിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക കോൺഗ്രസിനെ തന്നെയാകും.

അതേസമയം പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രിയങ്ക. ഇതിന്റെ ഭാഗമായി ലഖ്നൗവിലേക്ക് അവർ ഉടനെ താമസം മാറും. ഇന്ന് പാർട്ടി പ്രവർത്തകരുമായി അവർ പ്രത്യേക യോഗം നടത്തി. തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായി. ഇതിനോടകം തന്നെ നിരവധി യോഗങ്ങൾ പ്രിയങ്ക വിളിച്ച് ചേർത്ത് കഴിഞ്ഞു. പാർട്ടിയിലെ താഴെ തട്ടിലുള്ള പ്രവർത്തനം ശക്തമാക്കാനുള്ള നടപടികളാണ് തുടക്കം മുതൽ ഇവിടെ പ്രിയങ്ക നടപ്പാക്കി വരുന്നത്.

നിലവിൽ താഴെതട്ടിലുള്ള പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് പരിശീലനങ്ങൾ നൽകി വരികയാണ്. ബ്ലോക്ക് തലത്തിലേയും ജില്ലാ യൂണിറ്റ് ഭാരവാഹികളേയും പ്രിയങ്ക ഗാന്ധി നേരിട്ട് അവരുമായി ആശയവിനിമയം നടത്തികയും ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും അഭിപ്രായങ്ങൾ തേടി സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രിയങ്ക കടന്ന് കഴിഞ്ഞുവെന്നും നേതാക്കൾ വ്യക്തമാക്കി.
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?












Click it and Unblock the Notifications