കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശിലെ കനത്ത തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജിവെച്ചേക്കും

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജിവെച്ചേക്കുമെന്ന് സൂചന. രാജിവെക്കാന്‍ സന്നദ്ധനാണെന്ന് മുന്‍ ബോളിവുഡ് താരം കൂടിയായ രാജ് ബബ്ബാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉത്തര്‍ പ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

ഇലക്ഷന്‍ തോല്‍വിയില്‍ ദേശീയ നേതൃത്വം മാറേണ്ടതില്ലെന്നും ബബ്ബാര്‍ സൂചിപ്പിച്ചു. ഒന്നോ രണ്ടോ ഇലക്ഷനിലെ തോല്‍വിക്ക് ദേശീയ നേതൃത്വം അടിമുടി മാറേണ്ടതില്ല. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് അഴിച്ചുപണി വേണമെന്ന് രാജ് ബബ്ബാര്‍ ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

rajbabbar

ഉത്തര്‍ പ്രദേശില്‍ ബിജെപി ജയിച്ചത് മസില്‍ പവറും മണി പവറും കൊണ്ടാണ്. അവരുടെത് ജനാധിപത്യ രീതിയിലുള്ള ജയമല്ല. രാഹുല്‍ ഗാന്ധി എല്ലാ തരത്തിലും കഠിനമായാണ് കോണ്‍ഗ്രസ് വിജയത്തിനായി യത്‌നിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ വജയത്തിനായി പരിശ്രമിച്ചെന്നും ബബ്ബാര്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിയുമായി 105 സീറ്റുകളില്‍ നീക്കുപോക്കുണ്ടാക്കിയ കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ 7 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇരു പാര്‍ട്ടികളും തമ്മിലുള്ള പടലപ്പിണക്കങ്ങളും ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുമാണ് കോണ്‍ഗ്രസ് തോല്‍വിക്ക് നിദാനമായത്.

English summary
Uttar Pradesh Congress chief Raj Babbar offers to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X