പ്രിയങ്ക ഗാന്ധിയെ 'നിര്‍ത്തിപ്പൊരിക്കുന്ന' ഈ കോണ്‍ഗ്രസ് എംഎല്‍എ ആരാണ്? പ്രിയങ്കയ്ക്ക് എന്ത് വേണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രിയങ്ക ഗാന്ധിക്കുള്ള റോള്‍ വളരെ പ്രധാനമാണ്. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്ന നേതാവ് കൂടിയാണ് പ്രിയങ്ക. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ കൂടെ നിര്‍ത്തുന്നതില്‍ പ്രിയങ്കയുടെ നീക്കം വിജയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വേളയില്‍ പ്രിയങ്ക പ്രചാരണത്തിന് എത്തണമെന്ന ആവശ്യം പ്രത്യേകമായി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കാറുണ്ട്.
ഇന്ദിര ഗാന്ധിയുമായി രൂപ സാദൃശ്യമുള്ള വ്യക്തിയായതിനാല്‍ ആ തരത്തിലും അവരെ കാണുന്നവര്‍ ഏറെയാണ്. യുപിയുടെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക.... പല കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള പ്രിയങ്കയെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയുണ്ട്. കഴിഞ്ഞ ദിവസം അവര്‍ പ്രിയങ്കയെ വിമര്‍ശിച്ച് വീണ്ടും രംഗത്തുവന്നു. വിശദാംശങ്ങള്‍ അറിയാം...

ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ എംഎല്‍എയാണ് അതിഥി സിങ്. കോണ്‍ഗ്രസിന്റെ തട്ടകമായ റായ്ബറേലിയിലെ എംഎല്‍എ. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ച ഏക ലോക്‌സഭാ സീറ്റ് കൂടിയാണ് റായ്ബറേലി. സോണിയ ഗാന്ധിയാണ് ഈ മണ്ഡലത്തില്‍ ജയിച്ചത്. കോണ്‍ഗ്രസിന്റെ മറ്റൊരു തട്ടകമായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുകയായിരുന്നു.

2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ മല്‍സരിച്ചത് അതിഥി സിങ് ആയിരുന്നു. പാര്‍ട്ടിയുടെ യുവ മുഖമായി കരുതുന്ന അതിഥി പിന്നീട് വഴിമാറി. കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുന്നത് പതിവാക്കി. കോണ്‍ഗ്രസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അവര്‍ പാലിക്കാറുമില്ല. പക്ഷേ, ഇപ്പോഴും അവര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ്. യുപിയില്‍ കോണ്‍ഗ്രസിന് 7 എംഎല്‍എമാരാണുള്ളത്.

കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ തള്ളുന്ന അതിഥി സിങിന് നേരത്തെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. പാര്‍ട്ടിയുടെ നോട്ടീസിന് അവര്‍ കടലാസിന്റെ വില പോലും കല്‍പ്പിച്ചില്ലെന്ന് നേതാക്കള്‍ തന്നെ പറയുന്നു. 2019ല്‍ ഉത്തര്‍ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ അതിഥി സിങ് അതില്‍ പങ്കെടുക്കുകയായിരുന്നു.

ബിജെപിയുടെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ ഭാഗമായിട്ടാണ് 2019ലെ പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ആരും പങ്കെടുക്കരുതെന്ന് പ്രിയങ്ക ഗാന്ധി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളി അതിഥി സിങ് പങ്കെടുത്തു. ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അതിഥി മറുപടി നല്‍കിയതുമില്ല.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നു എന്ന് മാത്രമല്ല, യോഗി ആദിത്യനാഥിനെയും ബിജെപിയെയും പലപ്പോഴും പുകഴ്ത്തിയിട്ടുള്ള വ്യക്തിയുമാണ് അതിഥി സിങ് എംഎല്‍എ. പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങിന്റെ മകളാണ് അതിഥി. ഇദ്ദേഹം റായ്ബറേലിയില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയ വ്യക്തിയാണ്. 2017ല്‍ അഖിലേഷിനോടുള്ള ആദര സൂചകമായിട്ടാണ് മകള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍

കാര്‍ഷിക പരിഷ്‌കരണ നിയമം പ്രധാനമന്ത്രി മോദി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദിയുടെ നീക്കമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അതിഥി സിങ് രംഗത്തുവന്നത്. നിയമം കൊണ്ടുവന്നപ്പോഴും പിന്‍വലിച്ചപ്പോഴും പ്രിയങ്ക എതിര്‍ക്കുന്നു. എന്താണ് പ്രിയങ്കയ്ക്ക് വേണ്ടത്. അക്കാര്യം അവര്‍ വ്യക്തമാക്കണം. എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പ്രിയങ്ക എന്നും അതിഥി സിങ് കുറ്റപ്പെടുത്തി.

നേരത്തെ ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനമിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രിയങ്ക രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അപ്പോഴും അതിഥി സിങ് പ്രിയങ്കയെ തള്ളിപ്പറയുകയാണ് ചെയ്തത്. കര്‍ഷകര്‍ കൊല്ലപ്പെട്ടത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ പ്രിയങ്ക എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്നു. സുപ്രീംകോടതി ഇടപെട്ടു, സിബിഐ അന്വേഷിക്കുന്നു. പ്രിയങ്കയ്ക്ക് ഇതിലൊന്നും വിശ്വാസമില്ലേ. അവര്‍ക്ക് ആരെയാണ് വിശ്വാമെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും അതിഥി പറഞ്ഞു.












Click it and Unblock the Notifications