Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; പ്രതീക്ഷിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. റായ്ബറേലി എംഎല്‍എ അതിഥി സിങ് ആണ് ഇന്ന് ബിജെപിയില്‍ അംഗത്വെടുത്തത്. കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വിമര്‍ശിക്കുന്ന അതിഥിക്കെതിരെ പാര്‍ട്ടി നേരത്തെ നടപടിയെടുത്തിരുന്നു. എന്നാല്‍ അച്ചടക്ക നടപടി ഗൗനിക്കാതെയായിരുന്നു അതിഥിയുടെ നീക്കങ്ങള്‍. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്നതിലൂടെ മാധ്യമങ്ങളില്‍ പലപ്പോഴും പ്രധാന വാര്‍ത്തയായിട്ടുള്ള വ്യക്തിയാണ് അതിഥി സിങ്. ഇവര്‍ക്കൊപ്പം ബിഎസ്പിയുടെ മുന്‍ എംഎല്‍എ വന്ദന സിങും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് ഇരുവരെയും സ്വീകരിച്ചു. റായ്ബറേലി ജില്ലക്കാരിയാണ് അതിഥി. അസംഗഡ് ജില്ലയില്‍ നിന്നുള്ള വ്യക്തിയാണ് വന്ദന. എസ്പിയുടെ തട്ടകമാണ് അസംഗഡ്. റായ്ബറേലി കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നും. വന്ദന അഖിലേഷ്-ഡിംപിള്‍ എന്നിവരെയും അതിഥി സോണിയ-പ്രിയങ്ക എന്നിവരെയും ഇനി നേരിടുമെന്ന് സ്വതന്ത്ര ദേവ് പ്രഖ്യാപിച്ചു. അതേസമയം, അതിഥി ബിജെപിയില്‍ ചേരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. നിലവില്‍ ഏഴ് എംഎല്‍എമാരാണ് യുപിയില്‍ കോണ്‍ഗ്രസിനുള്ളത്. ഇത് ആറായി താഴ്ന്നു.

a

2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചത് അതിഥി സിങ് ആയിരുന്നു. പാര്‍ട്ടിയുടെ യുവ മുഖമായി കരുതുന്ന അതിഥി പിന്നീട് വഴിമാറി. കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ തള്ളിക്കളയുന്ന അതിഥി സിങിന് നേരത്തെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ മറുപടി നല്‍കിയിരുന്നില്ല. 2019ല്‍ ഉത്തര്‍ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ അതിഥി സിങ് അതില്‍ പങ്കെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അതിഥി മറുപടി നല്‍കിയതുമില്ല.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

യോഗി ആദിത്യനാഥിനെയും ബിജെപിയെയും പലപ്പോഴും പുകഴ്ത്തിയിട്ടുള്ള വ്യക്തിയുമാണ് അതിഥി സിങ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങിന്റെ മകളാണ്. റായ്ബറേലിയില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയ വ്യക്തിയാണ് അഖിലേഷ് സിങ്. 2017ല്‍ ഈ സീറ്റ് മകള്‍ക്ക് നല്‍കുകയായിരുന്നു. കാര്‍ഷിക പരിഷ്‌കരണ നിയമം പ്രധാനമന്ത്രി മോദി പിന്‍വലിച്ചത് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അതിഥി സിങ് രംഗത്തുവന്നത്. നിയമം കൊണ്ടുവന്നപ്പോഴും പിന്‍വലിച്ചപ്പോഴും പ്രിയങ്ക എതിര്‍ക്കുന്നു. എന്താണ് പ്രിയങ്കയ്ക്ക് വേണ്ടത്. എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പ്രിയങ്ക എന്നും അതിഥി സിങ് കുറ്റപ്പെടുത്തി. നേരത്തെ ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനമിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രിയങ്കയുടെ പ്രതികരണത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച വ്യക്തി കൂടിയാണ് അതിഥി സിങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+