കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലല്ല, യോഗി ഈ മണ്ഡലത്തില്‍ മത്സരിക്കും; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി ജെ പി പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം ഘട്ടം വോട്ടെടുപ്പുള്ള 58 സീറ്റില്‍ 57 ലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 സീറ്റില്‍ 48 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ബി ജെ പി പുറത്തുവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. നേരത്തെ യോഗിയെ അയോധ്യയില്‍ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

1

അയോധ്യയില്‍ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമായിരുന്നു ബി ജെ പി കാഴ്ചവെച്ചത് എന്നതാണ് യോഗിയെ ഗൊരഖ്പൂരില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. അയോധ്യ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം എല്‍ എമാരുണ്ടെങ്കിലും 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് ബി ജെ പിയ്ക്ക് ജയിക്കാനായത്. 2019 ലെ അയോധ്യാ വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബാബ്റിക്ക് പകരമായി പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ കൈമാറിയ സോഹാവല്‍ ഉപജില്ലയിലെ ഫലം ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. അവിടെയുള്ള നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണവും എസ്പിയാണ് ജയിച്ചത്.

2

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരഥുവില്‍ നിന്നാണ് മത്സരിക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ബി ജെ പിയുടെ 20 സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കിയിട്ടുണ്ട്. ബുലന്ദ്ഷഹറിലെ ഏഴ് സീറ്റില്‍ നാലിടത്തും സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കി. നിലവില്‍ പ്രഖ്യാപിച്ച സീറ്റുകളില്‍ 68 ശതമാനവും പിന്നാക്കക്കാര്‍ക്കും വനിതകള്‍ക്കുമായി മാറ്റിവെച്ചിരിക്കുകയാണ്.
ആദ്യഘട്ട ലിസ്റ്റില്‍ 44 ഒബിസി സ്ഥാനാര്‍ത്ഥികളെയും 19 എസ് സി വിഭാഗത്തില്‍ നിന്നുള്ളവരേയും 10 വനിതകളേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

3

ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ സംസ്ഥാനത്തെ കലാപരഹിതമാക്കാനുള്ള മഹത്തായ നേട്ടമാണ് കൈവരിച്ചതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. 2017-ന് മുമ്പ് യുപിയിലെ സ്ഥിതി ആശങ്കാജനകമായിരുന്നു. ഗുണ്ടാരാജിനും വികസനത്തിനും എതിരായ തിരഞ്ഞെടുപ്പിലാണ് ഞങ്ങള്‍ മത്സരിച്ചത്. ഇന്ന് ദരിദ്രര്‍ക്ക് വേണ്ടിയുള്ള വികസനമാണ് സംസ്ഥാനം ഏറ്റവും കൂടുതല്‍ കണ്ടതെന്നും പ്രധാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

4

ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

5

അതേസമയം മന്ത്രിമാരടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്കാണ് ബി ജെ പി നേരിടുന്ന പ്രധാന പ്രതിസന്ധി. ദളിത്, പിന്നാക്ക വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് യോഗി സര്‍ക്കാര്‍ കാണിക്കുന്നതെന്നാരോപിച്ച് തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും കൂട്ടരും പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയില്‍ നിന്ന് മാത്രം പതിനഞ്ചോളം നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ദളിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പാര്‍ട്ടി വിടുന്നത് ബി ജെ പിയെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

English summary
The BJP has released the first phase list of candidates for the Uttar Pradesh Assembly elections. The BJP has released the list of candidates for the first and second phase constituencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X