Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി തിരഞ്ഞെടുപ്പ്: മായവതിക്കും ബിഎസ്‌പിക്കും മാത്രമല്ല ഇത് ജീവൻ-മരണ പോരാട്ടമാകുന്നത്, കാരണം...

ബിജെപിയും കോൺഗ്രസുമല്ല നിർണായകമാകാൻ പോകുന്നത് ബിഎസ്പിയെന്ന പാർട്ടിയുടെ പ്രകടനമാണ്

ലഖ്നൗ: മറ്റൊരു വലിയ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും. ആറ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് 2022ൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടക്കുന്ന ഒരു സംസ്ഥാനം ഉത്തർപ്രദേശാണ്. ഇവിടെ എന്നാൽ ബിജെപിയും കോൺഗ്രസുമല്ല നിർണായകമാകാൻ പോകുന്നത് ബിഎസ്പിയെന്ന പാർട്ടിയുടെ പ്രകടനമാണ്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

1

ഒരു കാലത്ത് ഉത്തർപ്രദേശിനെ സംരക്ഷിത കോട്ടയായി കണ്ടുപോന്നിരുന്ന കോൺഗ്രസിൽ നിന്നും സമാജ്‌വാദി പാർട്ടിയിൽ നിന്നും
ദളിത് രാഷ്ട്രീയ മുഖ്യധാരയിൽ അവതരിപ്പിച്ചുകൊണ്ടാണ് ബഹുജൻ സമാജ് പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. എന്നാൽ പിന്നീട് അയോധ്യയടക്കമുള്ള തീവ്രഹിന്ദുത്വ നിലപാടുകളിലൂടെ ബിജെപിയും അധികാരം നേടി.

2

വരാനിരിക്കുന്നത് ശക്തമായ ഒരു ചതുർകോണ മത്സരമാണ് ഉത്തർപ്രദേശിൽ. ഒറ്റയ്ക്ക് മത്സരിക്കാൻ മായാവതിയുടെ ബിഎസ്‌പിയും കോൺഗ്രസുമായി സഖ്യമില്ലെന്ന് സമാജ്‌വാദി പാർട്ടിയും തീരുമാനിച്ചതോടെ വീറും വാശിയും നിറഞ്ഞ ഒരു പോരാട്ടത്തിനാണ് ഉത്തർപ്രദേശിൽ കളമൊരുങ്ങിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാകുക മുൻമുഖ്യമന്ത്രി മായാവതിക്കും അവർ നേതൃത്വം നൽകുന്ന ബിഎസ്പിക്കുമാണ്. അവരെ സംബന്ധിച്ചടുത്തോളം ഇതൊരു ജീവൻ മരണം പോരാട്ടമാണെന്നതിൽ തർക്കമില്ല.

3

എന്നാൽ ബിഎസ്‌പിക്കോ മായാവതിക്കോ മാത്രമല്ല ഇതൊരു ജീവൻ മരണ പോരാട്ടമാകുന്നതാണ് വാസ്തവം. ബിഎസ്‌പിയുടെ പ്രകടനം ഒരു ദലിത് പാർട്ടിയുടെ നിലനിൽപ്പിന്റെ കൂടെ അടയാളപ്പെടുത്തലാകും. ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധിയോട് മല്ലടിച്ച് നിൽക്കാൻ ഒരു ദലിത് പാർട്ടിക്ക് എത്രത്തോളം സാധിക്കുമെന്നത് തെളിയിക്കുന്ന തിരഞ്ഞെടുപ്പാകും 2022ലേത്.

4

അതുവരെ തുടർന്ന് പോന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ തിരുത്തിയെഴുതികൊണ്ടാണ് ബഹുജൻ സമാജ് പാർട്ടി ഒരു തരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാതൃകയെ തന്നെ മാറ്റി ദലിത് ശാക്തീകരണ അജണ്ടയുമായി ഒരു മുഖ്യധാരാ പാർട്ടിയായി മാറിയത്. അതുകൊണ്ട് തന്നെ ബഹുജൻ സമാജ് പാർട്ടിയുടെ പതനം അടയാളപ്പെടുത്തുക ഒരു മുന്നേറ്റത്തിന്റെ തന്നെ തകർച്ചയെയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

5

ബിഎസ്‌പിയെ പോലെ ഒരു ദലിത് കേന്ദ്രീകൃത പാർട്ടിക്ക് ഇതുവരെ കരുത്ത് തെളിയിക്കാൻ ഇതുവരെ സാധിച്ചട്ടില്ല. അംബേദ്കറുടെ റിപബ്ലിക്കൻ പാർട്ടിയുടെ വിവിധ ഗ്രൂപ്പുകളും ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമിയുമെല്ലാം ഉണ്ടെങ്കിലും ബിഎസ്‌പിയെ പോലെ ഒരു മുന്നേറ്റം നടത്താൻ അവർക്ക് സാധിച്ചട്ടില്ല. ഒരു പാർട്ടിക്ക് കഴിയുന്നതുപോലെ ബി‌എസ്‌പി 'മുഖ്യധാര' ആണ്. മായാവതി ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയമായും തിരഞ്ഞെടുപ്പ് നിർണായകവുമായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്, മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിലും സംസാരിക്കപ്പെട്ടു.

6

സവർണരിലേക്കും തന്റെ അടിത്തറ ഉറപ്പിക്കാൻ സാധിച്ച നേതാവാണ് മായാവതി. അവർ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ വിജയംകൂടിയായിരുന്നു അത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് പറയുമ്പോഴും അവരുടെ കാതൽ ദലിത് രാഷ്ട്രീയത്തിൽ തന്നെ കേന്ദ്രീകൃതമാണ്. മായാവതിയ്ക്ക് ഇനിയും അതേ മികവ് തുടരാനായില്ലെങ്കിൽ ജാതവ് ഉൾപ്പെടെയുള്ള ദലിത് വോട്ടുകൾക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

7

ദേശീയ രാഷ്ട്രീയത്തിൽ മായാവതി എന്ന പേര് സജീവമാകുന്നത് 2007ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയായിരുന്നു. 2002ലെ 98 സീറ്റിൽ നിന്നും 206ലേക്ക് സീറ്റുകളുടെ എണ്ണവും 23ൽ നിന്ന് വോട്ട് ശതമാനം 30 ശതമാനത്തിലേക്ക് എത്തിക്കാനും സാധിച്ചു. എന്നാൽ 2012ൽ വീണ്ടും അവർ തിരിച്ചടി നേരിട്ടു. 2017ലെ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ മാത്രമാണ് ബിഎസ്പിക്ക് നേടാനായത്. ഇതൊരു തിരിഞ്ഞുപോക്കാണോയെന്നാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+