കാശ്മീരില്‍ ബിജെപി പയറ്റിയ വജ്രായുധം, ഉത്തര്‍പ്രദേശ് ഇത്തവണയും തൂത്തുവാരും, തുറുപ്പുചീട്ടിറക്കി ആര്‍എസ്എസ്
ലക്‌നൗ: 2022ല്‍ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. ഈ സംസ്ഥാനങ്ങളില്‍ ഏവരും ഉറ്റുനോക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. നിയമസഭ തിരഞ്ഞെടുപ്പിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആരംഭിച്ചു കഴിഞ്ഞു.
ഇത്തവണ അധികാരം നിലനിര്‍ത്തണമെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപി. ഇതിനായി ആര്‍എസ്എസുമായി ചേര്‍ന്ന് വമ്പന്‍ പദ്ധതികളാണ് ബിജെപി നടപ്പിലാക്കുന്നത്. ആര്‍എസ്എസില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കുകയാണ് നേതൃത്വം. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിനെ തലപ്പത്ത് എത്തിച്ചിരിക്കുകയാണ് ബിജെപി.
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

യുപി തിരഞ്ഞെടുപ്പ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 312 സീറ്റുകളാണ് ലഭിച്ചത്. സമാജാവാദിക്കും ബിഎസ്പിക്കും യഥാക്രമം 47, 19 എന്നിങ്ങനെ സീറ്റുകള്‍ ലഭിച്ചു. 2022 ഫെബ്രുവരി- മാര്‍ച്ചോടെയായിരുന്നു ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുക.

നിര്‍ണായക നീക്കം
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിര്‍ണായക നീക്കങ്ങള്‍ ബിജെപി നേരത്തെ നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ ജിതിന്‍ പ്രസാദയെ ബിജെപിയിലേക്ക് എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. യുപി രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ബ്രാഹ്മങ വിഭാഗത്തില്‍പ്പെടുന്ന ജിതിന്‍ പ്രസാദയെ മുന്നില്‍ നിര്‍ത്തിയായിരിക്കും ബിജെപി അടുത്ത തിരഞ്ഞെടുപ്പ് നേരിടുക.

ആര്‍എസ്എസിലും മാറ്റം
എന്നാല്‍ ഇപ്പോഴിതാ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) ഒരു വലിയ സംഘടനാ മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറിനെ ബിജെപിയുമായുള്ള സമ്പര്‍ക്ക അധികാരി ചുമതല നല്‍കിയിരിക്കുകയാണ്.

കൃഷ്ണ ഗോപാലിനെ മാറ്റി
നേരത്തെ ബിജെപിയുമായുള്ള സമ്പര്‍ക്ക ചുമതല വഹിച്ചത് കൃഷ്ണ ഗോപാലായിരുന്നു. രാഷ്ട്രീയപരമായ പ്രശ്‌നങ്ങളാണ് കൃഷ്ണ ഗോപാലിന്റെ മാറ്റത്തിന് കാരണമായത്. ഇതോടെ ആര്‍എസ്്എസിന്റെ സഹ് സര്‍ക്യാരവാഹായ അരുണ്‍ കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. 2015 മുതല്‍ ഈ ചുമതല വഹിക്കുന്ന ആളാണ് കൃഷ്ണ ഗോപാല്‍.

ആരാണ് അരുണ്‍കുമാര്‍
മുന്നില്‍ വലിയ ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടാണ് അരുണ്‍ കുമാറിനെ പോലെ ഒരു നേതാവിനെ ഇപ്പോള്‍ ആര്‍എസ്എസ് നേതൃനിരയിലേക്ക് ഉയര്‍ത്തിയത്. ഇതിന് മുമ്പ് അരുണ്‍ കുമാറിന്റെ പ്രവര്‍ത്തന മേഖല ജമ്മു കശ്മീരിരായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളില്‍ ഒരാളാണ് അരുണ്‍ കുമാര്‍.

പതിവ് മാറ്റങ്ങള്‍
ഉത്തര്‍പ്രദേശ് സ്വദേശിയാണ് അരുണ്‍കുമാര്‍. വിദ്യഭാരതി, ലഘു ഉദ്യോഗ് ഭാരതി തുടങ്ങിയ വിവിധ ആര്‍എസ്എസ് അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, ആര്‍എസ്എസില്‍ നടക്കുന്ന പതിവ് മാറ്റങ്ങള്‍ മാത്രമാണിതെന്നാണ് നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങള്‍
അതേസമയം, ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടല്ല അരുണ്‍ കുമാറിന്റെ വരവ്. മറ്റ് സംസ്ഥാനങ്ങളിലും ആര്‍എസ്എസുമായുള്ള അകോപന ചുമതല അരുണ്‍ കുമാറിനായിരിക്കും. കൂടാതെ ആര്‍എസ്എസുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരിക്കും. ബിജെപിക്കും ആര്‍എസ്എസിനും ഇടയിലെ എല്ലാ കാര്യങ്ങളും ഇനി നിയന്ത്രിക്കുക അരുണ്‍കുമാറായിരിക്കും.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications