കഫീല്‍ ഖാനെ വെറുതെ വിട്ടതിനെതിരെ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ആരോപണം ഇങ്ങനെ
ദില്ലി: ഡോക്ടര്‍ കഫീല്‍ ഖാനെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചു എന്നാരോപിച്ച് ദേശ സുരക്ഷാ നിയമ പ്രകാരമാണ് കഫീല്‍ ഖാനെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കഫീല്‍ ഖാന്റെ പ്രസംഗത്തില്‍ വിദ്വേഷം പരത്തുന്നതോ അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുന്നതോ ആയ യാതൊന്നുമില്ല എന്ന് കണ്ടെത്തിയാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതും ജയില്‍ നിന്ന് മോചിപ്പിച്ചതും. ഇനിയും കഫീല്‍ ഖാനെ തടവിലിടുന്നത് നിയമവിരുദ്ധമാണ് എന്നും സെപ്തംബര്‍ ഒന്നിലെ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഈ ഉത്തരവിനെതിരെയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കഫീല്‍ ഖാന് നിരവധി കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍വീസിലിരിക്കെ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. സസ്പെന്‍ഷനിലായി. പോലീസ് കേസുകളുണ്ട്. ദേശസുരക്ഷാ നിയമം പ്രകാരം കേസെടുക്കപ്പെട്ട വ്യക്തിയാണെന്നും യുപി സര്‍ക്കാര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സിഎഎ വിരുദ്ധ സമരം നടന്നിരുന്നു. പ്രത്യേക അതിഥിയായി എത്തിയ കഫീല്‍ ഖാന് നിയമത്തിനെതിരെ സംസാരിച്ചുവെന്നും അക്രമത്തിന് പ്രോല്‍സാഹിപ്പിച്ചു എന്നുമാണ് പോലീസ് കേസ്. ഈ വര്‍ഷം ജനുവരി 29നാണ് ഗോരഖ്പൂരിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിച്ചു എന്നായിരുന്നു ആദ്യ കേസ്.
ഈ കേസില്‍ ജാമ്യം ലഭിച്ച വേളയില്‍ പുറത്തിറങ്ങുന്നതിന് മുമ്പായി ദേശ സുരക്ഷാ നിയമ പ്രകാരം മറ്റൊരു കേസെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ദിവസങ്ങളോളം പട്ടിണിക്കിട്ടുവെന്നും കഫീല്‍ ഖാന് പറഞ്ഞിരുന്നു. മോചിതനായ ശേഷം തനിക്ക് യുപി മെഡിക്കല്‍ സര്‍വീസില്‍ തിരിച്ചുകയറണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു.
2017ലാണ് കഫീല്‍ ഖാന് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തിലായിരുന്നു ഇത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം ചെയ്തിരുന്ന കമ്പനികള്‍ വിതരണം നിര്‍ത്തിവച്ചതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത്. ഇതിനെതിരെ പരസ്യമായിരംഗത്തുവന്നിരുന്നു കഫീല്‍ ഖാന്. മുഖ്യമന്ത്രിയുടെ നാട്ടിലായിരുന്നു ഈ സംഭവം. തുടര്‍ന്ന് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി കഫീല്‍ ഖാനെ സസ്പെന്റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഈ കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെയാണ് സിഎഎയുമായി ബന്ധപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications